You are Here : Home / News Plus

ഫോണ്‍കെണി കേസ്;ഹര്‍ജിക്കാരിയുടേത് തെറ്റായ വിലാസം:സര്‍ക്കാര്‍

Text Size  

Story Dated: Thursday, February 15, 2018 08:28 hrs UTC

ഫോൺ കെണിക്കേസിൽ എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. ഹർജിക്കാരിയായ മഹാലക്ഷ്മിയുടേത് തെറ്റായ വിലാസമെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം ശശീന്ദ്രനെതിരായ പരാതി പിൻവലിച്ച യുവതിയുടെ നടപടി സ്ത്രീകൾക്ക് മുഴുവൻ മാനക്കേടാണെന്ന് മഹാലക്ഷ്മി പറഞ്ഞു. അതുകൊണ്ടാണ് ഹർജി നൽകിയത്. ഹർജിയിൽ കക്ഷി ചേരാൻ ഒരു മാധ്യമ പ്രവർത്തകനും സർക്കാർ അഭിഭാഷകനും അപേക്ഷ നൽകിയിട്ടുണ്ട്. എന്നാല്‍ ഇത് അനുവദിക്കരുതെന്ന് മഹാലക്ഷ്മിയുടെ അഭിഭാഷകൻ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.