You are Here : Home / News Plus

പാകിസ്താന്‍ പുതിയ തരം ആണവായുധം വികസിപ്പിക്കുന്നതായി അമേരിക്ക

Text Size  

Story Dated: Wednesday, February 14, 2018 10:07 hrs UTC

പാകിസ്താന്‍ പുതിയ തരം ആണവായുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഇന്റലിജന്‍സ് സെനറ്റ് സെലക്ട് കമ്മിറ്റിയുടെ ലോകം നേരിടുന്ന ഭീഷണിയെ സംബന്ധിച്ചുള്ള കോണ്‍ഗ്രസ്സില്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്‌സാണ് ഇക്കാര്യം പറഞ്ഞത്. പുതിയ തരം ആണവായുധങ്ങളെ കൂടാതെ ഹ്രസ്വ ശ്രേണിയില്‍പ്പെട്ട തന്ത്രപരമായ ഉപകരണങ്ങള്‍, കടലില്‍ നിന്നും ആകാശത്ത് നിന്നും വിക്ഷേപിക്കുന്ന ക്രൂയിസ് മിസൈലുകള്‍, ദീര്‍ഘദൂര ബാലസ്റ്റിക് മിസൈലുകളും പാകിസ്താന്‍ നിര്‍മിച്ച്‌ കൊണ്ടിരിക്കുകയാണ്. ഇത് പ്രദേശത്തെ സുരക്ഷയ്ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.