You are Here : Home / News Plus

റഷ്യന്‍ യാത്രാവിമാനം 71 യാത്രക്കാരുമായി തകര്‍ന്നുവീണു

Text Size  

Story Dated: Sunday, February 11, 2018 01:22 hrs UTC

മോസ്‌കോ: റഷ്യന്‍ യാത്രാവിമാനം 71 യാത്രക്കാരുമായി തകര്‍ന്നുവീണു.മോസ്‌കോയ്ക്ക അടുത്തുള്ള അര്‍ഗ്വുനോവോ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നു വീണതെന്ന് റിപ്പോര്‍ട്ടു . റഷ്യ - കസാഖ്‌സ്താന്‍ അതിര്‍ത്തിയിലെ ഓര്‍ക്‌സിലേക്ക് പോയ വിമനമാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നത്. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിശാലമായ പ്രദേശത്ത് ചിതറിക്കിടക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സരാട്ടോവ് എയര്‍ലൈന്‍സിന്റെ ആന്റണോവ് എ.എന്‍ 148 വിമാനമാണ് തകര്‍ന്നത്. മോസ്‌കോയിലെ ദൊമോദേദോവോ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടിപിന്നാവെ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.