You are Here : Home / News Plus

റാഫേല്‍ ഇടപാട്;വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യമാക്കണമെന്ന് എ.കെ ആന്റണി

Text Size  

Story Dated: Sunday, February 11, 2018 08:00 hrs UTC

റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യമാക്കണമെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി. ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുകയാണ് നല്ലതെന്ന് ആന്റണി പറഞ്ഞു.

ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇടപാടായതിനാലാണ് വിവരങ്ങള്‍ വെളിപ്പെടുത്താത്തതെന്നായിരുന്നു ജെയ്റ്റ്ലി നല്‍കിയ വിശദീകരണം.

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 2016 സെപ്റ്റംബറില്‍ ഒപ്പുവച്ച കരാറാണ് റാഫേല്‍ യുദ്ധവിമാനക്കരാര്‍. ഏകദേശം 59,000 കോടി രൂപയുടെ കരാര്‍ വഴി 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.