You are Here : Home / News Plus

ജമ്മു കശ്മീരില്‍ സൈനിക ക്യാമ്ബിന് നേരെ ഭീകരാക്രമണം

Text Size  

Story Dated: Sunday, February 11, 2018 04:10 hrs UTC

ജമ്മു കശ്മീരിലെ സുഞ്ച്വാനില്‍ സൈനിക ക്യാമ്ബിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനും മകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. സൈനികരും കുടുംബങ്ങളും താമസിക്കുന്ന സുഞ്ച്വാനിലെ ക്വാര്‍ട്ടേഴ്സുകള്‍ക്ക് നേരെ ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സ്ഥലത്ത് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

പുലര്‍ച്ചെ 4.55 ഓടെ സൈനിക ക്യാമ്ബിലേക്ക് ഇരച്ചെത്തിയ ഭീകരര്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ജമ്മു ഐജിപി എസ്ഡി സിങ് ജാംവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. സൈനിക ക്യാമ്ബിലുണ്ടായിരുന്ന ഒരു ഹവില്‍ദാര്‍ക്കും മകള്‍ക്കുമാണ് വെടിവെയ്പ്പില്‍ പരിക്കേറ്റത്. ആക്രമണം നടത്തിയ ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നും, ഭീകരരെ കീഴ്പ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ജമ്മു ഐജിപി വ്യക്തമാക്കി.

സൈനിക ക്യാമ്ബിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ സംശയം. ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന സുഞ്വാനിലെ സൈനിക ക്യാമ്ബ് നിരവധി ഫാമിലി ക്വാട്ടേഴ്സുകളും സ്കൂളുകളും സ്ഥിതിചെയ്യുന്ന പ്രദേശമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.