You are Here : Home / News Plus

പ്രധാനമന്ത്രി നരേന്ദ്രമോദി പാലസ്‌തീനില്‍

Text Size  

Story Dated: Saturday, February 10, 2018 03:07 hrs UTC

റാമള്ള: നാല്‌ ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലസ്‌തീനിലെത്തി. ഉച്ചയോടെ റാമള്ള വിമാനത്താവളത്തിലെത്തിയ മോദിക്ക്‌ അധികൃതര്‍ ഊഷ്‌മള സ്വീകരണം നല്‍കി. വിമാനത്താവളത്തില്‍ നിന്നും പാലസ്‌തീന്‍ നേതാവും പലസ്‌തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവുമായിരുന്ന യാസര്‍ അറാഫത്തിന്‍റെ സ്‌മൃതി കുടീരത്തിലെത്തി പുഷ്‌പ ചക്രം അര്‍പ്പിച്ചു. അറാഫത്തുമായി ബന്ധപ്പെട്ട മ്യൂസിയം സന്ദര്‍ശിച്ച പ്രസിഡന്റ്‌ മഹ്മൂദ്‌ അബ്ബാസുമായി ഉഭയ കക്ഷി ചര്‍ച്ചയും നടക്കും. അഞ്ചോളം കരാറുകളാണ്‌ ഇന്ത്യയും പലസ്‌തീനും ഒപ്പുവെക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.