You are Here : Home / News Plus

വാഹനാപകടം; പ്രതിശ്രുത വരനടക്കം രണ്ട് പേര്‍ മരിച്ചു

Text Size  

Story Dated: Saturday, February 10, 2018 10:18 hrs UTC

കിളിമാനൂരില്‍ വാഹനാപകടത്തില്‍ പ്രതിശ്രുതവരന്‍ ഉള്‍പ്പടെ രണ്ട് യുവാക്കള്‍ മരിച്ചു. വാമനപുരം ആനകുടി സ്വദേശികളായ വിഷ്ണുരാജ്(26), ശ്യാം(25) എന്നിവരാണ് മരിച്ചത്. വിഷ്ണുരാജിന്റെ വിവാഹം നാളെ നടക്കാനിരിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുംവഴിയാണ് അപകടമുണ്ടായത്. എംസിറോഡില്‍ പുളിമാത്തിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് തടി കയറ്റി വന്ന ലോറിയ്ക്ക് പിന്നില്‍ ഇടിയ്ക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.