You are Here : Home / News Plus

കോഴിക്കോട് നിന്ന് കാണാതായ കുട്ടികളെ കണ്ണൂര്‍ പറശ്ശിനിക്കടവ് ക്ഷേത്ര പരിസരത്ത് കണ്ടെത്തി

Text Size  

Story Dated: Friday, February 09, 2018 03:39 hrs UTC

കണ്ണൂര്‍: കോഴിക്കോട് ചേളന്നൂരില്‍നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായ കുട്ടികളെ പറശ്ശിനിക്കടവ് ക്ഷേത്ര പരിസരത്ത് കണ്ടെത്തി.

കുമാരസ്വാമി കളംകൊള്ളിത്താഴത്തിന് സമീപത്തുനിന്ന് കാണാതായ ഞേറക്കാട്ട് മീത്തല്‍ മുഹമ്മദ് റഫീഖ് ഷെയ്ഖിന്റെ മകന്‍ മുഹമ്മദ് ഷാഹില്‍ ഷെയ്ഖ് (13), ഞേറക്കാട്ട് മീത്തല്‍ രാധാകൃഷ്ണന്റെ മകന്‍ അഭിനവ് കൃഷ്ണ (14) എന്നിവരെയാണ് കണ്ടെത്തിയത്. ഇവരെ കോഴിക്കോട്ടെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കുട്ടികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയായിരുന്ന പൊലിസിന്  ഇന്നലെ വൈകുന്നേരം കുട്ടികള്‍ പറശ്ശിനിക്കടവ് അമ്പല പരിസരത്തുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലിസും നാട്ടുകാരും നടത്തിയ പരിശോധനയില്‍ രാവിലെ പത്തുമണിയോടെ ഇവരെ ക്ഷേത്രത്തിനു സമീപത്തുനിന്ന് കണ്ടെത്തി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.