You are Here : Home / News Plus

അമേരിക്കയില്‍ ധനവിനിയോഗ ബില്ല് പാസായില്ല

Text Size  

Story Dated: Friday, February 09, 2018 12:00 hrs UTC

അമേരിക്കയില്‍ അടുത്ത മാസം 22 വരെയുളള ധനവിനിയോഗ ബില്ല് പാസായില്ല. ബില്ല് പരിഗണിക്കുമ്പോള്‍ ഒരു അംഗം ചര്‍‌ച്ച ആവശ്യപ്പെട്ടതാണ് തടസ്സമായത്. അതേസമയം മണിക്കൂറുകള്‍ക്കകം ബില്ല് വീണ്ടും വോട്ടിനിടും.

യുഎസിൽ ഉടലെടുത്തിരിക്കുന്ന രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയാണിത്. ബിൽ പാസാക്കാൻ സാധിക്കാതിരുന്നതിനാൽ ജനുവരിയിലും ഫെഡറൽ സർക്കാരിന്‍റെ പ്രവർത്തനം സ്തംഭിച്ചിരുന്നു. റിപ്പബ്ലിക്കൻ സെനറ്ററായ റാൻഡ് പോളാണ് ഇത്തവണ ബില്ലിനെ എതിർത്തു രംഗത്തെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.