You are Here : Home / News Plus

ചിദംബരം സിബിഐ രേഖകള്‍ ചോര്‍ത്തിയെന്ന് എന്‍ഫോഴ്സ്മെന്റ്

Text Size  

Story Dated: Thursday, February 08, 2018 09:45 hrs UTC

Asianet News - Malayalam ചിദംബരം സിബിഐ രേഖകള്‍ ചോര്‍ത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് By Web Desk | 01:22 PM February 08, 2018 ചിദംബരം സിബിഐ രേഖകള്‍ ചോര്‍ത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് Highlights ഏയർസെൽ-മാക്സിസ് കേസുമായി ബന്ധപ്പെട്ടതാണ് രേഖകള്‍ ജനുവരി 13ന് ചിദംബരത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് എന്‍ഫോഴ്സ്മെന്റ് ഇവ പിടിച്ചെടുത്തത് ദില്ലി: ഏയര്‍സെൽ മാക്സിസ് ഇടപാടിൽ പി.ചിദംബരം സിബിഐയിൽ നിന്ന് ചോര്‍ത്തിയതെന്ന് കരുതുന്ന രഹസ്യരേഖകൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കിട്ടി. സീൽവെച്ച കവറിൽ സിബിഐ സുപ്രീംകോടതിയിൽ സമര്‍പ്പിച്ച രഹസ്യരേഖകളാണ് ചിദംബരത്തിന്‍റെ വസതിയിൽ നിന്നാണ് എൻഫോഴ്സ്മെന്‍റെ പിടിച്ചെടുത്തത്. ഏയര്‍സെൽ മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡിസംബറിലും ജനുവരി 13നും ചിദംബരത്തിന്‍റെയും കാര്‍ത്തി ചിദംബരത്തിന്‍റെയും വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡുകളിൽ നിരവധി രേഖകളാണ് പിടിച്ചെടുത്തത്. ഏയര്‍സെൽ മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട് ജനുവരി 22ന് സിബിഐ സീൽവെച്ച കവറില്‍ സുപ്രീംകോടതിയിൽ നൽകിയ റിപ്പോര്‍ട്ടുകളിലെ പല രേഖകളും ഇക്കൂട്ടത്തിലുണ്ടെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറയുന്നത്. സുപ്രീംകോടതിയിൽ റിപ്പോര്‍ട്ട് നൽകുന്നതിന് മുമ്പ് സിബിഐയിൽ നിന്ന് ചിദംബരം രേഖകൾ ചോര്‍ത്തിയതാകാം എന്നാണ് സംശയം. പല രേഖകളും സിബിഐ ഒപ്പുവെക്കുന്നതിന് മുമ്പുള്ളതാണ്. എന്നുവെച്ചാൽ ചിദംബരവുമായി നടന്ന ആശയവിനിമയത്തിന് ശേഷമാകാം സിബിഐ സുപ്രീംകോടതിയിൽ രഹസ്യരേഖകൾ അടങ്ങിയ റിപ്പോര്‍ട്ട് നൽകിയത്. രേഖകൾ ചോര്‍ന്ന സംഭവത്തിൽ സിബിഐ ഡയറക്ടര്‍ ആഭ്യന്തര അന്വേഷണത്തിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.