You are Here : Home / News Plus

അടിയന്തരാവസ്ഥ നടന്ന പഴയ ഇന്ത്യയാണ് കോണ്‍ഗ്രസിന് വേണ്ടതെന്ന് മോദി

Text Size  

Story Dated: Wednesday, February 07, 2018 05:06 hrs UTC

അടിയന്തരാവസ്ഥയും സിഖ് വിഭാഗക്കാര്‍ക്കെതിരായ അക്രമവും നടന്ന പഴയ ഇന്ത്യയാണ് കോണ്‍ഗ്രസിന് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. എന്നാല്‍, പുതിയ ഇന്ത്യ സൃഷ്ടിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്നത് തന്റെ ആശയമല്ല, സ്വാതന്ത്ര്യം ലഭിച്ചശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട മഹാത്മാഗാന്ധിയുടേതാണെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല. നിശ്ചിത സമയ പരിധിക്കുള്ളില്‍ പദ്ധതികളുടെ ലക്ഷ്യം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന ആക്ഷേപത്തിന് മറുപടിയായാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

അനായാസം വ്യവസായങ്ങള്‍ തുടങ്ങാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നിലെത്തിയത് പലരും മോശമായി കണ്ടതില്‍ തനിക്ക് അത്ഭുതമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.