You are Here : Home / News Plus

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശ്ശിക ഈ മാസം നല്‍കാന്‍ ധാരണ

Text Size  

Story Dated: Wednesday, February 07, 2018 05:01 hrs UTC

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ  നല്‍കാന്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയെന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. യോഗത്തില്‍ സഹകരണ മന്ത്രിയും  ബാങ്ക് പ്രതിനിധികളും പെങ്കടുത്തിരുന്നു. അടുത്ത മാര്‍ച്ചിന് മുമ്പ് പെന്‍ഷന്‍ നല്‍കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം.

പെന്‍ഷന്‍ നല്‍കുന്നതിനായി കെ.എസ്.ആര്‍.ടി.സിയും ബാങ്കുകളുടെ കണ്‍സോഷ്യവും തമ്മില്‍ ധാരണപത്രം ഒപ്പിടും. ഇതിനായി കണ്‍സോഷ്യം കെ.എസ്.ആര്‍.ടി.സിക്ക് കുറഞ്ഞ ചെലവില്‍ വായ്പ നല്‍കും. വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയുമുണ്ടാവും.



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.