You are Here : Home / News Plus

ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല; കേസ് സെഷന്‍സ് കോടതിയിലേക്ക്

Text Size  

Story Dated: Wednesday, February 07, 2018 07:50 hrs UTC

ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല; കേസ് സെഷന്‍സ് കോടതിയിലേക്ക് By Web Desk | 11:43 AM February 07, 2018 നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല; കേസ് സെഷന്‍സ് കോടതിയിലേക്ക് Highlights നടിയെ ആക്രമിച്ച കേസില്‍ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി കൊച്ചി: നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി അങ്കമാലി കോടതി തള്ളി . വിചാരണാ നടപടികൾക്കായി കേസ് ജില്ലാ സെഷൻസ് കോടതിക്ക് കൈമാറി. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യമായി പൊലീസ് ഉടൻ ഹൈക്കോടതിയെ സമീപിക്കും. നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങളാണ് കേസിലെ നിർണായക തെളിവ് . പൊലീസ് ശേഖരിച്ച ഈ ദൃശ്യങ്ങൾ വിചാരണയ്ക്ക് മുമ്പ് വിട്ടുകിട്ടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം .ഇത് പ്രതിയുടെ അവകാശമാണെന്നും ദിലീപ് വാദിച്ചു . എന്നാൽ ദൃശ്യങ്ങൾ നൽകുന്നത് നടിയുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം . ഈ വാദം അംഗീകരിച്ചാണ് കോടതി ദിലീപിന്റെ ഹർജി തള്ളിയത് . തുടർന്ന് കേസ് വിചാരണ സംബന്ധിച്ച് തീരുമാനമെടുക്കാൻ ജില്ലാ സെഷൻസ് കോടതിക്ക് കൈമാറി. അതേ സമയം കേസിൽ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഉടൻ ഹൈക്കോടതിയെ സമീപിക്കും . വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെടും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.