You are Here : Home / News Plus

എന്ത് നാണംകെട്ട വ്യവസായമാണ് ബിനോയ്‌ കോടിയേരി ചെയ്യുന്നതെന്ന് കുമ്മനം

Text Size  

Story Dated: Monday, February 05, 2018 05:02 hrs UTC

ജനങ്ങളോട് തുറന്ന് പറയാന്‍ കഴിയാത്ത എന്ത് നാണംകെട്ട വ്യവസായമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ദുബായില്‍ ചെയ്യുന്നതെന്ന് ബിp.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

നിരവധി തവണ എം.എല്‍.എയും സംസ്ഥാന ആഭ്യന്തരമന്ത്രിയുമൊക്കെയായ കോടിയേരിയുടെ മക്കള്‍ നടത്തുന്ന വ്യവസായത്തെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

ഒളിച്ചുവെക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിനാണ് കള്ളംപറഞ്ഞതെന്ന് കോടിയേരി വിശദീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം ഇക്കാര്യം ആവശ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.