You are Here : Home / News Plus

മോദിയെ പരിഹസിച്ച് പക്കുവട നിര്‍മാണ പരിശീലനവുമായി സമാജ്‌വാദി പാര്‍ട്ടി

Text Size  

Story Dated: Monday, February 05, 2018 11:38 hrs UTC

പ്രധാനമന്ത്രിയുടെ പക്കുവട പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി സമാജ്വാദി പാര്‍ട്ടി. തൊഴിലില്ലാത്തവര്‍ക്ക് പക്കുവട നിര്‍മാണ പരിശീലന കേന്ദ്രം ആരംഭിച്ചാണ് പ്രതിഷേധം. എം.ടെക്കും, പി.എച്ച്.ഡിയും എം.കോമും എം.ബി.എയുമൊക്കെയുള്ള തൊഴില്‍രഹിതര്‍ക്കുവേണ്ടിയാണ്‌ പക്കുവട നിര്‍മാണ പരിശീലനകേന്ദ്രം തുടങ്ങിയിരിക്കുന്നത്. ഈയിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശമുണ്ടായത്. രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മോദി നല്‍കിയ ഉത്തരമാണ് അദ്ദേഹത്തിനിപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.