You are Here : Home / News Plus

തനിക്കെതിരായ ഹരജിക്ക് പിന്നില്‍ തോമസ് ചാണ്ടിക്ക് പങ്കില്ലെന്ന് ശശീന്ദ്രന്‍

Text Size  

Story Dated: Sunday, February 04, 2018 08:33 hrs UTC

തനിക്കെതിരായ ഹരജിക്ക് പിന്നില്‍ തോമസ് ചാണ്ടിക്ക് പങ്കില്ലെന്ന് ഗതാഗത മന്ത്രി  എ.കെ ശശീന്ദ്രന്‍. എന്‍.സി.പിയിലെ മറ്റാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ഹരജി സംബന്ധിച്ച് പാര്‍ട്ടിയില്‍ അന്വേഷണം ആവശ്യപ്പെടില്ല.  അന്വേഷണം ആവശ്യപ്പെടണമെങ്കില്‍ അതിന് വേണ്ട തെളിവുകള്‍ തെന്റ കൈവശമുണ്ടാവണമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

നേരത്തെ എ.കെ.ശശീന്ദ്രനെ ഫോണ്‍കെണി കേസില്‍ നിന്ന് ഒഴിവാക്കിയ കോടതി വിധിക്കെതിരെ ഹൈകോടതിയില്‍ മഹാലക്ഷ്മി സ്വകാര്യ ഹരജി സമര്‍പ്പിച്ചിരുന്നു. തോമസ് ചാണ്ടിയുടെ പി.എയുടെ വീട്ടുജോലിക്കാരിയാണ് ഹരജി നല്‍കിയതെന്ന വാര്‍ത്തകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.