You are Here : Home / News Plus

11 ദിവസത്തെ ചികിത്സയ്ക്ക് ധനമന്ത്രി വാങ്ങിയത് 120000 രൂപ

Text Size  

Story Dated: Sunday, February 04, 2018 08:25 hrs UTC



ധനമന്ത്രി തോമസ് ഐസക് കോട്ടയ്ക്കലിലെ ആയുര്‍വേദ ചികില്‍സക്കായി വാങ്ങിയത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ. ഒരു സ്വകാര്യ ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്.

മന്ത്രി  മലപ്പുറത്തെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍  നടത്തിയ ചികില്‍സയുടെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയ പണത്തിന്റെ കണക്കുകളാണ് പുറത്തുവിട്ടത്. കഴിഞ്ഞ ഡിസംബര്‍ 13 മുതല്‍ 27 വരെ 15 ദിവസം നീളുന്ന ചികില്‍സക്ക് ആകെ ചെലവ് 1,20048 രൂപ.

ചികില്‍സക്കിടെ മരുന്ന് വാങ്ങിയത്  ചിലവായത് 21990 രൂപ. മുറിവാടക 79200 രൂപ. മരുന്നിന്റെയും ചികില്‍സയുടെയും മൂന്നിരട്ടിയാണിത്. ചികില്‍സക്കിടെ 14 തോര്‍ത്തുകള്‍ വാങ്ങിയതന്റെ പണമായി 195 രൂപയും ബില്ലിനൊപ്പം എഴുതി വാങ്ങിയിട്ടുണ്ട്.  തലയിണയുടെ ചെലവിനത്തില്‍ 250 രൂപയും ഖജനാവില്‍ നിന്നുതന്നെ മന്ത്രി വാങ്ങി.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.