You are Here : Home / News Plus

പശുക്കള്‍ക്കായി ആധാര്‍ മോഡല്‍ രേഖ

Text Size  

Story Dated: Sunday, February 04, 2018 07:34 hrs UTC

പശുക്കള്‍ക്കായി ആധാര്‍ മോഡല്‍ രേഖ തയ്യാറാക്കാന്‍ മോഡി സര്‍ക്കാര്‍. ' പശു സഞ്ജീവനി' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നാലും കോടി പശുക്കളെ ഇതിനു കീഴില്‍ കൊണ്ടുവരാനായി 50 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുമുണ്ട്. മൃഗ ആധാര്‍ കാര്‍ഡുകളില്‍ കന്നുകാലിയുടെ ഉടമസ്ഥന്റെ വിവരങ്ങളും സ്ഥലവും പ്രതിരോധ കുത്തിവെയ്പുകള്‍ സംബന്ധിച്ച വിവരങ്ങളും ഉണ്ടാവും. പ്രത്യേക തിരിച്ചറിയല്‍ ടാഗാണ് പശുക്കള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. കന്നുകാലിയുടെ പ്രായം, ലിംഗം, ഇനം, ഉയരം, നിറം, കൊമ്പിന്റെ ആകൃതി, വാലിന്റെ വളവ്, പ്രത്യേക അടയാളങ്ങള്‍ എന്നീ വിവരങ്ങള്‍ മുദ്രയില്‍ ഉണ്ടാകുമെന്ന് ക്ഷീര വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഒരു ടാഗിന് എട്ടുമുതല്‍ പത്ത് രൂപവരെയായിരിക്കും വില.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.