You are Here : Home / News Plus

ശശീന്ദ്രനെതിരെ പൂച്ചക്കുട്ടിയെ ഇറക്കി യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രതിഷേധം

Text Size  

Story Dated: Friday, February 02, 2018 02:08 hrs UTC

എന്‍.സി.പി നേതാവ്‌ എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത ദിവസം യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രതിഷേധം. യൂത്ത്‌ കോണ്‍ഗ്രസ്‌ കണ്ണൂര്‍ ലോക്‌സഭാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂച്ചക്കുഞ്ഞുങ്ങളെ പ്രദര്‍ശിപ്പിച്ച്‌ ലജ്ജാദിനം ആചരിച്ചു. ലോക്‌സഭാ കമ്മിറ്റി പ്രസിഡന്റ്‌ ജോഷി കണ്ടത്തില്‍ ഉദ്‌ഘാടനം ചെയ്‌തു. ഏറെ നാളത്തെ വിവാദത്തിന്‌ ശേഷമാണ്‌ എന്‍.സി.പി നേതാവ്‌ എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്‌. ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക്‌ രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ അടക്കമുള്ളവരും പങ്കെടുത്തു. എന്നാല്‍ മുന്‍ മന്ത്രി തോമസ്‌ ചാണ്ടി പങ്കെടുത്തില്ല. പത്ത്‌ മാസത്തിന്‌ ശേഷമാണ്‌ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്കെത്തുന്നത്‌. ഫോണ്‍കെണി വിവാദത്തെ തുടര്‍ന്നായിരുന്നു ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ തന്റെ മന്ത്രിസ്ഥാനം രാജിവെച്ചത്‌. കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതി ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.