You are Here : Home / News Plus

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, January 30, 2018 11:50 hrs UTC

കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇനിയും ഏറെ മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നിയമസഭയില്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി ചൂണ്ടിക്കാട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

പ്രതിമാസം പത്ത് കോടി രൂപയാണ് ഡിസൽ വില വർദ്ധനയെ തുടർന്നുള്ള കോര്‍പ്പറേഷന്‍റെ അധികബാധ്യത. കെഎസ്ആര്‍ടിസിയിലെ ഒരുമാസത്തെ പെൻഷനും രണ്ട് മാസത്തെ ശമ്പളവും സർക്കാറാണ് നൽകിയത്. കോര്‍പ്പറേഷന്‍റെ പുനരുദ്ധാരണത്തിനായി പ്രഖ്യാപിച്ച തുക നൽകാനോ ചുരുങ്ങിയ തുകയ്ക്ക് വായ്പ ലഭ്യമാക്കാനോ മുൻ സർക്കാർ തയ്യാറായില്ല
.ബാങ്ക് കണസോഷ്യത്തിൽ നിന്നുമുള്ള വായ്പ ഫെബ്രുവരിയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വായ്പാ ലഭിക്കുന്നതോടെ തിരിച്ചടവിൽ പ്രതിമാസം 60 കോടി രൂപയുടെ കുറവുണ്ടാകും. 


പെൻഷൻ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് സർക്കാർ സത്യവാങ്മൂലം നൽകിയെന്ന വാർത്ത ശരിയല്ല. പെൻഷൻ ബാധ്യത പരിഹരിക്കാൻ സർക്കാർ നടപടി ഉണ്ടാകും
പെൻഷനും ശമ്പളവും കൊടുക്കാൻ തന്നെയാണ് നടപടിയെടുക്കുന്നത്. പെൻഷൻ തുക പൂർണമായും നൽകും.താല്‍കാലികമായ ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെ സര്‍ക്കാരും കടന്നു പോകുകയാണ് അതുകൊണ്ടാണ് കുടിശ്ശിക കൂടിയത്. പെന്‍ഷന്‍ഫണ്ടിന് വേണ്ട പണം കെഎസ്ആര്‍ടിസിയില്‍ നിന്നും തന്നെ കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുശീല്‍ഖന്ന റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി കോര്‍പ്പറേഷനെ നവീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്- മുഖ്യമന്ത്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.