തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരനെ ഇറച്ചിവിലയ്ക്ക് താന്‍ വിറ്റിട്ടില്ലെന്ന് വി.എസ് അച്യുതാനന്ദന് പറഞ്ഞു.ചന്ദ്രശേഖരന്റെ വധം തിരുവഞ്ചൂര്‍ പുസ്തകമാക്കി കാശാക്കി.തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ടി.പി വധക്കേസ് ഒരു കൃഷിയാക്കിയത് മാധ്യമങ്ങളാണ്.ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐ അന്വേഷണം നടക്കട്ടെ. അന്വേഷണം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ല. മൗലിക പ്രശ്നങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ മുഖം തിരിക്കരുത്.പോളിറ്റ് ബ്യൂറോയുടെ ഓഫര്‍ മൂലമാണ് വി.എസ് നിലപാട് മാറ്റിയതെന്ന ചോദ്യം അസംബന്ധമെന്ന് പ്രകാശ് കാരാട്ട് പ്രതികരിച്ചു. വി എസിന്റെ പുതിയ നിലപാടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും കാരാട്ട് പറഞ്ഞു.
Comments