രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മൂന്നു പ്രതികളുടെ ശിക്ഷ സുപ്രീംകോടതി ഇളവു ചെയ്തു. പ്രതികളായ മുരുകന്, ശാന്തന്, പേരറിവാളന് എന്നിവരുടെ വധശിക്ഷ ജീവപര്യന്തയാണ് കോടതി ഇളവുചെയ്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് പ്രതികള്‍ മൂന്നുപേരുടെയും വധശിക്ഷ ജീവപര്യന്തമായി കുറച്ചത്. ശിക്ഷ ഇളവ് ചെയ്ത സാഹചര്യത്തില്‍ പ്രതികളെ എപ്പോള്‍ മോചിപ്പിക്കണം എന്നത് കേന്ദ്രസര്‍ക്കാരിനും തമിഴ്നാട് സര്‍ക്കാരിനും തീരുമാനിക്കാമെന്നും കോടതി അറിയിച്ചു.
കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ ഗുലാം വഹന്‍വതി പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ളെന്ന് കോടതിയില്‍ വാദിച്ചു.
ദയാഹരജി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ശിക്ഷാ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ സുപ്രീംകോടതില്‍ നല്കിയ പുന:പരിശോധനാ ഹരജി പരിഗണിച്ചാണ് ശിക്ഷ ഇളവു ചെയ്തത്. ദയാഹരജി തീര്‍പ്പാക്കുന്നത് നീണ്ടുപോകുന്നതിനാല്‍ വധശിക്ഷയില്‍ ഇളവു നല്‍കണമെന്നാണ് പുന:പരിശോധനാ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ദയാഹരജി തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ പ്രതികളുടെ വധശിക്ഷ ഇളവു ചെയ്യമെന്ന് സുപ്രീംകോടതി അടുത്തിടെ വിധിച്ചിരുന്നു.
Comments