You are Here : Home / നിര്യാതരായി

മുഞ്ഞനാട്ട്‌ തോമസ്‌ ചാണ്ടി നിര്യാതനായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Sunday, August 30, 2015 11:23 hrs UTC

ഡാളസ്‌: റാന്നി കരികുളം മുഞ്ഞനാട്ട്‌ തോമസ്‌ ചാണ്ടി (78) ഡാളസില്‍ നിര്യാതനായി. പൊതുദര്‍ശനം ഓഗസ്റ്റ്‌ 30 ഞായറാഴ്‌ച വൈകുന്നേരം 5 മുതല്‍ 8 വരെ കരോള്‍ട്ടണിലെ സെന്റ്‌ ഇഗ്‌നേഷ്യസ്‌ യാക്കോബായ പള്ളിയില്‍. സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ്‌ 31 തിങ്കളാഴ്‌ച രാവിലെ ഒമ്പതിന്‌ സെന്റ്‌ ഇഗ്‌നേഷ്യസ്‌ യാക്കോബായ പള്ളിയില്‍ യല്‍ദോ മാര്‍ തീത്തോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആരംഭിക്കും. തുടര്‍ന്ന്‌ സംസ്‌കാരം കോപ്പലിലെ റോളിംഗ്‌ ഓക്‌സ്‌ മെമ്മോറിയല്‍ സെമിത്തേരിയില്‍. ഭാര്യ മേരിക്കുട്ടി റാന്നി തിയ്യാടിക്കല്‍ പാലയ്‌ക്കാമണ്ണില്‍ കുടുംബാംഗം. മക്കള്‍: ആനി ഏബ്രഹാം (ഹൂസ്റ്റണ്‍), അലക്‌സ്‌ തോമസ്‌ (ഡാളസ്‌), മേരി ഏബ്രഹാം, എലിസബത്ത്‌ ജോസഫ്‌, മാത്യു തോമസ്‌ (മൂവരും ഹൂസ്റ്റണ്‍). മരുമക്കള്‍: ഷാജി ഏബ്രഹാം ഒറവക്കുഴിയില്‍ മാറാടി മൂവാറ്റുപുഴ, ടിറ്റി തോമസ്‌ ഓലിയാംകുന്നേല്‍ കോതമംഗലം, ജിജി ഏബ്രഹാം കുരിശിങ്കല്‍ കരിമ്പന്‍, ഇടുക്കി, ജെലോ ജോസഫ്‌ കാരമല, പെരുമ്പാവൂര്‍, ടിന്റു തോമസ്‌ മേലേക്കുറ്റ്‌ മല്ലപ്പള്ളി. രണ്ടു പതിറ്റാണ്ടോളം മിലിട്ടറിയില്‍ സേവനം ചെയ്‌ത പരേതന്‍ 1988 ലാണ്‌ അമേരിക്കയിലേക്കു കുടിയേറിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.