You are Here : Home / നിര്യാതരായി

കോര കുറിയാക്കോസ് (96) നിര്യാതനായി

Text Size  

Story Dated: Wednesday, November 28, 2018 07:02 hrs EST

ബിജു ചെറിയാന്‍

 

കോതമംഗലം: ചാത്തമറ്റത്ത് അവലുംതടത്തില്‍ കോര കുറിയാക്കോസ് (96) ഞായറാഴ്ച നിര്യാതനായി. ഭാര്യ വല്ലിപ്ലാവില്‍ കുടുംബാംഗം ഏലമ്മ കുറിയാക്കോസിന്റെ ചരമവാര്‍ഷികത്തിനു രണ്ട് നാള്‍ മുന്‍പായിരുന്നു അദ്ധേഹം യാത്രയായത്. സംസ്‌കാരം ബുധനാഴ്ച രണ്ടു മണിക്ക് ചാത്തമറ്റം സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍. എഴുത്തുകാരനായ ജയന്‍ വര്‍ഗീസ് (സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക്) റോയി കുറിയാക്കോസ് (സ്റ്റാറ്റന്‍ ഐലന്‍ഡ്) ജോര്‍ജ്, ബേബി, ലീലാമ്മ, മേരി, മീന എന്നിവര്‍ മക്കളാണ്. മേരി വര്‍ഗീസ്, റെയിന കൂറിയാക്കോസ് (ഇരുവരും ന്യു യോര്‍ക്ക്), മേരി, പരേതയായ കുഞ്ഞമ്മ, വര്‍ഗീസ്, കുര്യാച്ചന്‍, ജോര്‍ജ് എന്നിവര്‍ ജാമതാക്കളാണ്. ആഷ പൊന്നച്ചന്‍, യല്‍ദോസ് വര്‍ഗീസ്, റെനില്‍ റോയി, രേഷ്മിന്‍ റോയി (എല്ലാവരും ന്യു യോര്‍ക്ക്) ലീന,ലിനി, എല്‍ദൊ, പരേതനായ അനീഷ്, നിമിഷ, സ്വപ്ന, സുനില്‍, അനില്‍, നോബിള്‍, എബി, അനു, മീനു എന്നിവര്‍ കൊച്ചുമക്കള്‍. സ്റ്റാറ്റന്‍ ഐലന്‍ഡ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ജോയി ജോണ്‍ അനുശോചിക്കുകകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.