You are Here : Home / നിര്യാതരായി

കാനഡയില്‍ നിര്യാതനായ ഏബ്രഹാം കളത്തിലിന്റെ സംസ്‌കാരം ഞായറാഴ്ച

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, November 21, 2018 06:04 hrs EST

ബ്രാംപ്ടണ്‍, കാനഡ: തലവടി കളത്തില്‍ മേടയില്‍ സാറാമ്മ മാത്യുവിന്റേയും പരേതനായ കളത്തില്‍ ഈപ്പന്‍ മാത്യുവിന്റെയും മകന്‍ ഏബ്രഹാം കളത്തില്‍ (അവറാച്ചന്‍ 51 വയസ്സ്) നിര്യാതനായി. ഭാര്യ ഷൈനി എബ്രഹാം കായംകുളം കാപ്പില്‍ മാടമ്പിശ്ശേരില്‍ കുടുംബാംഗമാണ്. പരേതന്റെ മാതാവ് സാറാമ്മ മാത്യു കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മാതൃസഹോദരി കൂടിയാണ്. ഫിനാന്‍സില്‍ സി.പി.എ, സി.ജി.എ, സി.എഫ് എ ( CPA, CGA, CFA) ബിരുദങ്ങളോടൊപ്പം, സി.ഐ. എസ്.എ (CISA ഓഡിറ്റ് ) സെര്‍ട്ടിഫിക്കേഷനുമുണ്ടായിരുന്ന പരേതന്‍ കാനഡ പോസ്റ്റില്‍ സെര്‍ട്ടിഫൈഡ് ഇന്റ്‌റെണല്‍ ഓഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. മക്കള്‍ : കെവിന്‍ കളത്തില്‍, ഷെറിന്‍ കളത്തില്‍ (രണ്ടു പേരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: മാത്യു ഈപ്പന്‍, അലക്‌സ് മാത്യു (കാനഡ) ജോസഫ് മാത്യു (ദുബായ്), എലിസബേത്ത്, സൂസന്‍, മെറിന്‍. അലക്‌സ് പാപ്പച്ചന്‍ (സാബു ഹൂസ്റ്റണ്‍) വര്‍ഗീസ് പാപ്പച്ചന്‍ (ഷാജി ബോസ്റ്റണ്‍),സാറാമ്മ (മസ്‌ക്കറ്റ് ) എന്നിവര്‍ പരേതന്റെ ഭാര്യ സഹോദരങ്ങളാണ്.

 

മിസിസാഗയിലുള്ള സെന്റ് ഗ്രിഗോറീയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ലേക്ക് വ്യൂ ഇടവകയുടെ മുന്‍ ട്രസ്റ്റി കൂടിയായിരുന്ന പരേതന്‍ ദേവാലയം ഇടവകയ്ക്ക് സ്വന്തമാക്കുന്നതിനും ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും സജീവ നേതൃത്വം വഹിച്ചു. പൊതു ദര്‍ശനം: നവംബര്‍ 24നു ശനിയാഴ്ച വൈകുന്നേരം 4:30 മുതല്‍ 9:00 വരെ ബ്രാംപ്ടണ്‍ ഫ്യൂണറല്‍ ഹോം ( 10061, Chinguacosuy Rd, Brampton, ON L7A 0H6, Canada) സംസ്‌കാരം: നവംബര്‍ 25 നു ഞായറാഴ്ച 11:30 മുതല്‍ 2:30 വരെ ബ്രാംപ്ടണ്‍ ഫ്യൂണറല്‍ ഹോം ( 10061, Chinguacosuy Rd, Brampton, ON L7A 0H6, Canada) കൂടുതല്‍ വിവരങ്ങള്‍ക്ക്; അലക്‌സ് മാത്യു 613 805 1285 (കാനഡ) അലക്‌സ് പാപ്പച്ചന്‍ 617 595 2020 (യുഎസ്) വര്‍ഗീസ് പാപ്പച്ചന്‍ 508 423 9291 (യുഎസ്)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.