You are Here : Home / നിര്യാതരായി

കെ.ഇ. ശാമുവേല്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 28, 2015 05:33 hrs EDT

ന്യൂയോര്‍ക്ക്‌: പ്രക്കാനം കൊല്ലന്റേത്ത്‌ കുടുംബാംഗം കൈപ്പിലാലിപ്പാറയില്‍ റിട്ട. ഹെഡ്‌മാസ്റ്റര്‍ കെ.ഇ. ശാമുവേല്‍ (ശാമുവേല്‍ സാര്‍- 81) ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ ഒക്‌ടോബര്‍ 26-ന്‌ നിര്യാതനായി. പത്തനംതിട്ട തോട്ടുപുറം സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഇടവകാംഗമാണ്‌. പത്തനംതിട്ട കാതോലിക്കേറ്റ്‌ ഹൈസ്‌കൂള്‍, കോഴിക്കോട്‌ പുതുപ്പാടി എം.ജി.എം ഹൈസ്‌കൂള്‍ എന്നീ വിദ്യാലയങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. പത്തനംതിട്ട മുന്‍ പഞ്ചായത്ത്‌ മെമ്പറായിരുന്നു. ഓമല്ലൂര്‍ പായിക്കാട്ട്‌ പുത്തന്‍വീട്ടില്‍ റേച്ചല്‍ ഉമ്മന്‍ (അമ്മിണി) ആണ്‌ ഭാര്യ. ഈപ്പന്‍ ശാമുവേല്‍, ഉഷാ മാത്യൂസ്‌, സാറാ ബോസ്‌ എന്നിവര്‍ മക്കളും. സജി മേരി ശാമുവേല്‍, ഗീവര്‍ഗീസ്‌ മാത്യു, ബോസ്‌കുട്ട ഇട്ടിച്ചെറിയ എന്നിവര്‍ മരുമക്കളുമാണ്‌. വ്യൂവിംഗ്‌ ഒക്‌ടോബര്‍ 28-നു ബുധനാഴ്‌ച പാര്‍ക്ക്‌ ഫ്യൂണറല്‍ ഹോമില്‍ വൈകിട്ട്‌ 4 മണി മുതല്‍ 9 മണിവരെ. ഒക്‌ടോബര്‍ 29-ന്‌ വ്യാഴാഴ്‌ച രാവിലെ 9 മണിക്ക്‌ ന്യൂയോര്‍ക്കിലെ ചെറി ലെയിന്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ശവസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുകയും സംസ്‌കാരം ഗ്രേറ്റ്‌ നെക്കിലെ ഓള്‍ സെയിന്റ്‌സ്‌ സെമിത്തേരിയില്‍ നടത്തുന്നതുമാണ്‌. പരേതന്‍ എല്‍മോണ്ട്‌ സെന്റ്‌ ബസേലിയോസ്‌ ഓര്‍ത്തഡോക്‌സ്‌ സ്ഥാപകാംഗമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഈപ്പന്‍ ശാമുവേല്‍ 718 690 4750, ബോസ്‌ ഇട്ടിച്ചെറിയ 516 236 2985.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.