You are Here : Home / നിര്യാതരായി

അന്നമ്മ ജോസഫ്‌ (78) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 17, 2014 02:49 hrs UTC

 

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പിസ്‌കാറ്റവേയില്‍ താമസക്കാരനായ ജോസഫ്‌ ഈറ്റത്തോട്ടത്തിന്റെ ഭാര്യ അന്നമ്മ ജോസഫ്‌ (78) നിര്യാതയായി. പരേത കാഞ്ഞിരപ്പള്ളി വെട്ടിക്കാട്ട്‌ കുടുംബാംഗമാണ്‌.

ഡോളി ജോസഫ്‌ (ഫ്‌ളോറിഡ), റോസിലിന്‍ ആനിത്തോട്ടം (ന്യൂജേഴ്‌സി), മാത്യു ഡെന്നി ജോസഫ്‌ (ന്യൂജേഴ്‌സി) എന്നിവര്‍ മക്കളും, ഹിതേഷ്‌ മേത്ത (ഫ്‌ളോറിഡ), ഡോ. ഏബ്രഹാം ആനിത്തോട്ടം (ന്യൂജേഴ്‌സി) എന്നിവര്‍ മരുമക്കളുമാണ്‌.


ഫെബ്രുവരി 19-ന്‌ ബുധനാഴ്‌ച ഉച്ചകഴിഞ്ഞ്‌ 4 മണി മുതല്‍ 9 മണി വരെ ഈസ്റ്റ്‌ മില്‍സ്റ്റോണിലുള്ള സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചില്‍ വെച്ച്‌ പൊതുദര്‍ശനവും (44 Living Stone Ave, Somerset, Newjersy) വ്യാഴാഴ്‌ച രാവിലെ 9 മണിക്ക്‌ സീറോ മലബാര്‍ പള്ളിയില്‍ വെച്ച്‌ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ റിസറക്ഷന്‍ സെമിത്തേരിയില്‍ (Resurrection Cemetery. 899 Lincoln Ave. Piscataway, NJ 08854) സംസ്‌കാരം നടത്തുന്നതുമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഡോ. അബു (732 595 6820), ജോയി അലക്‌സാണ്ടര്‍ (732 986 2712).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More