You are Here : Home / നിര്യാതരായി

മറിയാമ്മ കോശി ഡാളസ്സില്‍ നിര്യാതയായി

Text Size  

Story Dated: Monday, January 20, 2014 01:22 hrs UTC

ഡാളസ് : ചെങ്ങന്നൂര്‍ കളീയ്ക്കല്‍ പടിക്കല്‍ മാമ്മന്‍ കോശിയുടെ സഹധര്‍മ്മിണി മറിയാമ്മ കോശി(84) ഡാളസില്‍ നിര്യാതയായി. കൊല്ലാട് ഇലവുന്താനത്ത് പരേതരായ കുര്യന്‍, അച്ചാമ്മ ദമ്പതികളുടെ പുത്രിയാണ് മറിയാമ്മ.

1956- ല്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്നും നഴ്‌സിംഗ് ബിരുദം കരസ്ഥമാക്കിയ മറിയാമ്മ കോശി അരാംകോ(സൗദി അറേബ്യ) യിലെ മെഡിക്കല്‍ സ്റ്റാഫായിരുന്നു. 1969 -ല്‍ ഡാളസില്‍ കുടുംബമായെത്തി. ടെക്‌സസിലെ ആദ്യകാല മലയാളിയും മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്(ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഇടവകയുടെ സ്ഥാപകാംഗവുമായിരുന്നു പരേത.

ജനുവരി 22ന് (ബുധന്‍) വൈകീട്ട് ആറ് മുതല്‍ ഒന്‍പതു വരെ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഇടവകയില്‍ പൊതുദര്‍ശത്തിനും ആദരാജ്ഞലികള്‍ സമര്‍പ്പിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും.(11555 ലൂണാ റോഡ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച്).

സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 23 വ്യാഴാഴ്ച രാവിലെ 9.30 ന് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്(ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഇടവകയില്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് കോപ്പേല്‍ ഫ്രീപോര്‍ട്ട് പാര്‍ക്ക് വേയിലെ റോളിംഗ് ഓക്ക് സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്. (400 സൗത്ത് ഫ്രീപോര്‍ട്ട് പാര്‍ക്ക് വേ, കോപ്പേല്‍, ടെക്‌സസ്).

മക്കള്‍ : നാന്‍സി, ജൂലി, സൂസന്‍.
മരുമക്കള്‍: റെജി ജോസഫ്, എബി ഫിലിപ്പ്(എല്ലാവരും ഡാളസില്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്: റെജി ജോസഫ് 8177970091

റിപ്പോര്‍ട്ട് : ആന്‍ഡ്രൂസ് അഞ്ചേരി

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More