You are Here : Home / നിര്യാതരായി

മത്തായി സ്‌കറിയ ന്യു ജേഴ്‌സിയില്‍ നിര്യാതനായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Wednesday, January 01, 2014 12:21 hrs UTC

ന്യുജേഴ്‌സി: പന്തളം മൂലയില്‍ കിഴക്കേതില്‍ പരേതരായ എം. മത്തായിയുടെയും ശോശാമ്മയുടെയും മകനും ന്യൂ ജേര്‍സി ലിന്‍ഡെന്‍ സെന്റ് മേരീസ് ദേവാലയ സ്ഥാപക മെമ്പറുമായ മത്തായി സ്‌കറിയ (തങ്കച്ചന്‍ 74) നിര്യാതനായി. പ്രാഥമിക സംസ്‌കാര ശ്രുശൂഷകള്‍ ന്യൂ ജേര്‍സി ലിന്‍ഡെന്‍ സെന്റ് മേരീസ് ദേവാലയത്തില്‍ ഇന്ന് (ജനുവരി-1) രണ്ടു മുതല്‍ ഏഴു മണി വരെയും ശവസംസ്‌കാര ശ്രുശൂഷകള്‍ പിന്നീട് കുരമ്പാല സെന്റ് തോമസ് വലിയ പള്ളിയില്‍ വെച്ചും നടത്തും. വെണ്ണിക്കുളം ഞാലയില്‍ മേരി സ്‌കറിയയാണു പത്‌നി. മാത്യു സ്‌കറിയ മകനും, ഡോ. സീന സ്‌കറിയ മരുമകളും, ഐഡെന്‍ സാക്കറി മാത്യു പൗത്രനും ആണ്. പരേതനായ മത്തായി ദാനിയേല്‍ സഹോദരനും, മറിയക്കുട്ടി, ചിന്നമ്മ, ഓമന, പരേതരായ തങ്കമ്മ, അന്നമ്മ എന്നിവര്‍ സഹോദരിമാരും, പരേതയായ പൊന്നമ്മ ദാനിയേല്‍ സഹോദര ഭാര്യയും, കന്നമ്പള്ളില്‍ ചാക്കോ, കറുകയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ, പരേതരായ സാമുവേല്‍, നന്തിയാട്ട് ചാക്കോ, സി വി ഫിലിപ്പ് എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More