You are Here : Home / നിര്യാതരായി

അന്നമ്മ ജോസഫ് നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 26, 2013 12:39 hrs UTC

തൃശ്ശൂര്‍ : നെല്ലിക്കുന്ന് പരേതനായ എ.എല്‍. ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ്( അന്നമ്മ ടീച്ചര്‍) 87 വയസ്സ് തൃശ്ശൂരിലുള്ള സ്വവസതിയില്‍ വെച്ച് ഡിസംബര്‍ 24ന് നിര്യാതയായി. അറക്കല്‍ കുടംബാഗമാണ്. നെല്ലിക്കുന്ന് ഹെമ്പോത്ത് ഗേള്‍സ് സ്‌ക്കൂള്‍ അദ്ധ്യാപികയായി റിട്ടയര്‍ ചെയ്ത് ഡാളസ്സില്‍ മക്കളോടൊപ്പം നിരവധി വര്‍ഷം താമസിച്ചിരുന്നു. അടുത്ത കാലത്താണ് തൃശ്ശൂരിലേക്ക് താമസം മാറ്റിയത്. നോര്‍ത്ത് ഡാളസ് ബൈബിള്‍ ചാപ്പല്‍ എല്‍ഡര്‍ ജോണ്‍ ജോസഫ് പരേതയുടെ മൂത്തമകനാണ്.

 

 

മക്കള്‍ ജോണ്‍ ജോസഫ്- ആലീസ് ജോസഫ്(ഡാളസ്) മേഴ്‌സി ഫിലിപ്പ്- ഫിലിപ്പ് കെ. പി.(ഗാര്‍ലന്റ്) ജെസ്സി ജോര്‍ജ് - ജോര്‍ജ്ജ് ആന്‍ഡ്രൂസ്(ഗാര്‍ലന്റ്) സ്റ്റാല്‍ലി ജോസഫ് - ജിജി ജോസഫ്(സാക്‌സി) ജോര്‍ജ് ജോസഫ്- ആശ ജോസഫ്(ഗ്രാന്റ് പ്രറേറി) എഡ് വിന്‍ ജോസഫ്-സുജ ജോസഫ്( ഗാര്‍ലന്റ്) സൂസന്‍ ജോസഫ്- ജേക്കബ് വര്‍ഗ്ഗീസ്(കെനിയ) 17 കൊച്ചുമക്കളും 7 കൊച്ചുകൊച്ചുമക്കളും ഉള്‍പ്പെടുന്ന കുടുംബത്തിലെ മാതാവായിരുന്നു പരേത. സംസ്‌ക്കാരം ഡിസംബര്‍ 31 ചൊവ്വാഴ്ച നെല്ലിക്കുന്നത്തുള്ള സിയോന്‍ ബ്രദറണ്‍ അസംബ്ലിയില്‍ നടക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണ്‍ ജോസഫ് : 214 384 2130 റോയി- 972 9650 449

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More