You are Here : Home / നിര്യാതരായി

ഫാ.തോമസ് പെരുനിലം (80) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, July 29, 2018 09:16 hrs EDT

ന്യൂജേഴ്സി: ഫാ.തോമസ് പെരുനിലം (80 ) ന്യൂ ജേഴ്സിയില്‍ നിര്യാതനായി. 2018 ജൂലായ് 26 ന് പെര്‍ത്ത് അംബോയിയിലെ രാരിറ്റന്‍ ബേ മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു അന്ത്യം. കേരളത്തിലെ അരുവിത്തുറയില്‍ ജനിച്ച അദ്ദേഹം പൂനയിലെ പേപ്പല്‍ സെമിനാരിയിലും, കേരളത്തിലെ ആലുവയിലെ സെന്റ് ജോസഫ് സെമിനാരിയിലും വൈദികപഠനം നടത്തി. ന്യൂ ജേഴ്‌സിയിലെ റട്‌ഗേര്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. 1964 മാര്‍ച്ച് 11 ന് സെബാസ്റ്റ്യന്‍ വയലില്‍ പിതാവില്‍ നിന്നും പൌരോഹിത്യം സ്വീകരിച്ചു. സെന്റ് മേരീസ് പള്ളി തീക്കോയി, ളാലം സെന്റ് മേരീസ് പള്ളി പാലാ എന്നുവിടങ്ങളില്‍ സേവന അനുഷ്ടിച്ചു. 1973 ല്‍ അദ്ദേഹം അമേരിക്കയില്‍ എത്തി ന്യൂ ജേഴ്സിലില്‍ മെറ്റച്ചന്‍ രൂപതയുടെ കീഴിലുള്ള സൗത്ത് റിവര്‍, കോര്‍പ്പസ് ക്രിസ്റ്റി , ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍, സോമര്‍വില്‍, സെന്റ് ഗ്രിഗോറി ദ ഗ്രേറ്റ് ഹാമില്‍ട്ടണ്‍ എന്നി ഇടവകകളില്‍ വികാരിയായി പ്രവര്‍ത്തിച്ചു.

1985 ല്‍ മില്‍ടൗണിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് പാരിഷ് പാസ്റ്ററായി സേവനം ചെയ്ത അദ്ദേഹം 2006 -ല്‍ റിട്ടയര്‍മെന്റ് വരെ അവിടെ സേവനം ചെയ്തു. പാസ്റ്ററായതിനു പുറമേ, രൂപതയുടെ ഭദ്രാസന കൗണ്‍സില്‍, സെമിനാരി ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍, മെറ്റൂച്ചന്‍ രൂപതയുടെ ആദ്യ സഭാ സിനഡ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇന്ന് കാണുന്ന സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന ഫാ. തോമസ് പെരുനിലത്തിന്റെ സ്തുത്യര്‍ഹമായ സേവനവും, നേതൃത്വപാടവവും ഇടവകാംഗങ്ങള്‍ ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഉദ്യാനപരിപാലനം, യാത്ര, ബാസ്‌ക്കറ്റ് ബോള്‍ എന്നിവയില്‍ തല്പരനായിരുന്ന ഫാ.തോമസ് പെരുനിലം മറ്റുള്ളവരോടുള്ള കരുതല്‍, കാരുണ്യം, സ്‌നേഹം എന്നിവ അദ്ദേഹത്തിന്റെ മുഖ മുദ്രയായിരുന്നു. അച്ചന്റെ നെഫ്യു ഫാ.ഡൊമിനിക് പെരുനിലം ഓസ്റ്റിനിലെ സെന്റ് അല്‍ഫോന്‍സ് സിറോമലബാര്‍ കാത്തോലിക് വകാരിയാണ്. കുടുംബാംഗങ്ങളായ റാല്‍ഫ് ആന്‍ഡ് മരിയാന്‍ ടെല്ലോണ്‍ (സോമര്‍വില്‍),കോര്‍ട്‌നി ആന്‍ഡ് ജസ്റ്റിന്‍, കിമ്പര്‍ലി, ലീ മാത്യു (മമ്മത് ജംഗ്ഷന്‍, ന്യൂ ജേഴ്സി), മറ്റുള്ളര്‍ ഇന്ത്യയിലുമായി താമസിക്കുന്നു.

പൊതുദര്‍ശനം ജൂലൈ 30- നു (തിങ്കള്‍) വൈകുന്നേരം 4.00 മുതല്‍ രാത്രി 7.00 മണി വരെ സോമെര്‍സെറ്റിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ വച്ച് നടക്കും. തുടര്‍ന്ന് ചിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍. ജോക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലിയും പ്രത്യക പ്രാര്‍ത്ഥനകളും നടക്കും.ഫാ. ഡൊമിനിക് പെരുനിലം സഹകാര്‍മ്മികനായിരിക്കും. ജൂലായ് 31 ചൊവ്വാഴ്ച രാവിലെ 9:30 മുതല്‍ 10:45 വരെ ഹില്‍സ്ബോറോയിലെ സെന്റ് ജോസഫ് ഇടവക ദേവാലയത്തില്‍ പൊതു സന്ദര്‍ശനവും തുടര്‍ന്ന് മെട്ടച്ചന്‍ രൂപതയുടെ ബിഷപ്പ് മാര്‍.ജെയിംസ് ചെക്കിയോയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ ദിവ്യ ബലിയും മൃതസംസ്‌കാര സംശുസ്രൂഷകളും നടക്കും. തുടര്‍ന്ന് മൃതസംസ്‌കാരം പിസ്‌കേറ്റവേ റെസ്സറക്ഷന്‍ സെമിത്തേരിയില്‍ വച്ച് നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More