You are Here : Home / നിര്യാതരായി

പി.സി.ജോണ്‍ നിര്യാതനായി

Text Size  

Story Dated: Wednesday, March 21, 2018 08:25 hrs EDT

ഷാജി രാമപുരം

 

ഡാളസ്: മാവേലിക്കര വഴുവാടി പ്ലാമ്മൂട്ടില്‍ പുത്തന്‍ വീട്ടില്‍ പി.സി.ജോണ്‍ (തങ്കച്ചന്‍ 78) നിര്യാതനായി. വര്‍ഷങ്ങളായി ഡാളസിലെ മെസ്‌കിറ്റില്‍ കുടുംബവുമൊത്ത് താമസിച്ചു വരികയായിരുന്നു. മാന്നാര്‍ കരുവേലില്‍ പത്തിശ്ശേരില്‍ കുടുംബാംഗമായ സാറാമ്മയാണ് ഭാര്യ. വിനു ജോണ്‍(ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമ്മ ഇടവക അക്കൗണ്ടന്റ്), സൂസന്‍ മാത്യൂസ്(ഡാളസ്) എന്നിവര്‍ മക്കളും, കോട്ടയം പൂവന്‍തുരുത്ത് വട്ടപറമ്പില്‍ കുടുംബാംഗമായ സ്മിതാ ജോണ്‍ മരുമകളും, ഹരിപ്പാട് കരുവാറ്റ പുത്തന്‍പുരക്കല്‍ കുടുംബാംഗമായ ജിമ്മി മാത്യു മരുമകനും ആണ്. മാര്‍ച്ച് 22 വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മാവേലിക്കര തഴക്കര മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.