You are Here : Home / നിര്യാതരായി

ജോൺ മാത്യു (മോൻ - 59 ) നിര്യാതനായി

Text Size  

Story Dated: Thursday, February 15, 2018 04:36 hrs UTC

കാലിഫോർണിയ: സാൻ ഫ്രാൻസിസ്കോ മാർത്തോമ്മ ഇടവക സെക്രട്ടറി ജോൺ മാത്യു (മോൻ - 59 ) നിര്യാതനായി. കാലിഫോർണിയ സാൻ ബ്രൂണോ ആസ്ഥാനമായ Bottiloto Inc. യിലെ എഞ്ചിനീയറിംഗ് ഡയറക്ടർ ആയിരുന്നു. നാട്ടിലെ സ്വഭവനത്തിൽ വെച്ചാണ് ഹൃദയസ്തംഭനം ഉണ്ടായത്. കൊട്ടാരക്കര തൃക്കണ്ണമംഗലം പുണിക്കോലി പൊയ്കയിൽ പരേതനായ വൈ. മാത്യൂവിന്റെ മകനാണ്. മരണ സമയത്തു ഭാര്യ സൂസൻ മാത്യു ഒപ്പമുണ്ടായിരുന്നു. ഏക മകൻ മാത്യു ജോൺ (റോബിൻ - Attorney at Law) നാട്ടിലോട്ട് തിരിച്ചിട്ടുണ്ട്. ശവസംസ്‌കാരം പിന്നാലെ. അമേരിക്കൻ മലയാളികളിൽ സുപരിചിതനും സഭാ - സാമൂഹിക പ്രവർത്തങ്ങളിൽ ശ്രദ്ധേയനും തികഞ്ഞ മനുഷ്യസ്നേഹിയുമായിരുന്നു ജോൺ മാത്യു. സാൻ ഫ്രാൻസിസ്കോ മാർത്തോമ്മാ ഇടവകയുടെ അനുശോചനം ഇടവക വികാരി റവ. ജോൺ ഗീവർഗീസ് രേഖപ്പെടുത്തി.

വാർത്ത: ടോം തരകൻ, സാൻ ഫ്രാൻസിസ്കോ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.