You are Here : Home / നിര്യാതരായി

ജേക്കബ് ജോർജ് (ഷിബു - 46) നിര്യാതനായി

Text Size  

Story Dated: Friday, June 16, 2017 10:53 hrs UTC

ടൊറോന്റോ: നയാഗ്രാ ഫാൾസിൽ സ്ഥിരതാമസമാക്കിയ അതിരമ്പുഴ മണ്ണാർകുന്ന് ചളുക്കാട്ട് സി.എം ജോർജിന്റെ ഇളയ പുത്രൻ ജേക്കബ് ജോർജ് (ഷിബു - 46) നിര്യാതനായി. ജൂണ്‍ 17 ശനിയാഴ്ച രാവിലെ 10.30 നു സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചില്‍ (4 St.andrews avenue, Welland, ON L3B 1H4) സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും.തുടർന്ന് സംസ്‌കാരം 12.30ന് Holy Cross Cemetery, 50 Woodlawn Rd, Welland, ON L3C 3J5 ല്‍ നടക്കും. ജൂണ്‍ 16 വെള്ളിയാഴ്ച വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയിലും ആറിനും ഒന്‍പതിനും ഇടയിലും George Darte Funeral Chapel 585 Carlton St, St Catharines ON L2M 4Y1 -ല്‍ മൃതശരീരം പൊതുദര്‍ശനത്തിന് വെയ്ക്കും . കണ്ണൂർ ഉദയഗിരി കല്ലക്കാവുങ്കൽ കുടുംബാംഗമായ ബിന്ദുവാണ് ഭാര്യ. മക്കള്‍: ഡേവിഡ്, എമിലി. മാതാവ്: പരേതയായ ഏലിക്കുട്ടി. സഹോദരങ്ങള്‍: സിബി- റോസമ്മ, സാജി- ജോര്‍ജ് (തടത്തില്‍ വയല), സാജു- ലെയ്മ, ഷാജി- സില്‍വി, ഷാന്റി- ചെറിയാന്‍(കുതിരവേലില്‍ ഇലഞ്ഞി), ഷിജി- സോണി (വെട്ടിയാങ്കല്‍ തൊടുപുഴ). നയാഗ്ര തരംഗം ചെണ്ടമേളം ടീമിലെ സജീവാംഗമായിരുന്ന ജേക്കബ് , സോഷ്യൽ വർക്കറായി സേവനമനുഷ്ഠിക്കുകയായിരുന്നു. ജേക്കബ് ജോര്‍ജിന്റെ നിര്യാണത്തില്‍ കാനഡയിലെ വിവിധ മലയാളി അസോസിയേഷനുകളും സാമൂഹ്യ-സാംസ്കാരിക സംഘടനകളും നേതാക്കളും അനുശോചിച്ചു .

 

 

Jaison Mathew .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.