You are Here : Home / നിര്യാതരായി

ലൂക്കോസ് പി. കോട്ടക്കല്‍ (68) നിര്യാതനായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, April 24, 2017 10:59 hrs UTC

ആല്‍ബനി (ന്യൂയോര്‍ക്ക്): പുറമറ്റം കോട്ടക്കല്‍ പരേതരായ പാപ്പച്ചന്‍ സെബാസ്റ്റ്യന്റേയും തങ്കമ്മ പാപ്പച്ചന്റേയും മകനും ആല്‍ബനിയില്‍ സ്ഥിരതാമസക്കാരനുമായ ലൂക്കോസ് കോട്ടക്കല്‍ (68) ഏപ്രില്‍ 22 ശനിയാഴ്ച നിര്യാതനായി. ഭാര്യ മറിയാമ്മ കോട്ടക്കല്‍ കല്ലൂപ്പാറ പുതിയ വീട്ടില്‍ അംഗമാണ്. സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ (SUNY) എഞ്ചിനീയറായിരുന്ന പരേതന്‍ റിട്ടയര്‍മെന്റിനുശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. ആല്‍ബനിയില്‍ സ്ഥിരതാമസക്കാരായ ജോര്‍ജ് കോട്ടക്കല്‍, തോമസ് കോട്ടക്കല്‍, അലക്സ് കോട്ടക്കല്‍, സഹോദരന്മാരും, മാത്യു കോട്ടക്കല്‍ കസിനുമാണ്. പൊതുദര്‍ശനം: ഏപ്രില്‍ 25 ചൊവ്വാഴ്ച വൈകീട്ട് 4:00 മണി മുതല്‍ 8:00 മണിവരെ സെന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (St. Paul's Indian Orthodox Church, 1930 Hillside Ave., Niskayuna, NY 12309).

സംസ്ക്കാര ശുശ്രൂഷ: ഏപ്രില്‍ 26 ബുധനാഴ്ച രാവിലെ 10:00 മണിക്ക് ന്യൂ കൊമര്‍ ഫ്യൂണറല്‍ ഹോമില്‍ (New Comer Funerals & Cremations, 343 New Karner Road, Albany, NY 12205) ആരംഭിക്കുകയും, തുടര്‍ന്ന് ഔവര്‍ ലേഡി ഓഫ് ഏഞ്ചല്‍സ് സെമിത്തേരിയില്‍ (Our Lady of Angels Cemetery, 1389 Central Ave., Albany, NY 12205) സംസ്ക്കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ജോര്‍ജ് 518 227 9732.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More