You are Here : Home / നിര്യാതരായി

ജോ അലക്‌സാണ്ടര്‍ (43) ടോക്കിയോയില്‍ നിര്യാതനായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Monday, April 17, 2017 11:30 hrs UTC

ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ പേള്‍ റിവറില്‍ താമസിക്കുന്ന ചിറക്കല്‍ പുരയിടത്തില്‍ അലക്‌സാണ്ടറിന്റെയും ഡെയ്‌സിയുടെയും പുത്രന്‍ ജോ അലക്‌സാണ്ടര്‍ (43) ടോക്കിയോയില്‍ വച്ച് എപ്രില്‍ 14-നു നിര്യാതനായി. കാലിഫോര്‍ണിയയില്‍ താമസമാക്കിയ ജോയും ഭാര്യ ഹെതര്‍, പുത്രി മായ (7) എന്നിവരും സുഹ്രുത്തുക്കളും കൂടി ടോക്കിയോയില്‍ വിനോദയാത്ര പോയതാണ്. കടുത്ത ഹ്രുദയാഘാതത്തേത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഏക സഹോദരന്‍ ജിമ്മി. എം.ടി.എ.യില്‍ നിന്നു റിട്ടയര്‍ ചെയ്ത അലക്‌സാണ്ടര്‍ പുനലൂര്‍ സ്വദേശിയാണ്. റോക്ക് ലാന്‍ഡ് സൈക്യാട്രിക് സെന്ററില്‍ നിന്നു റിട്ടയര്‍ ചെയ്ത ഡെയ്‌സി അലക്‌സാണ്ടര്‍ തൊടുപുഴ തഴുവംകുന്ന് കപ്യാരുമലയില്‍ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.