You are Here : Home / നിര്യാതരായി

പൊന്നോലിൽ കെ.വി. ഏബ്രഹാമിന്റെ സംസ്ക്കാരം ഏപ്രിൽ 8 ന് ശനിയാഴ്ച

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Monday, April 03, 2017 11:49 hrs UTC

പൊന്നോലിൽ കെ.വി.ഏബ്രഹാമിന്റെ പൊതുദർശനം വെള്ളിയാഴ്ചയും സംസ്ക്കാരം ശനിയാഴ്ചയും ഫ്ളോറിഡയിൽ ഫ്ളോറിഡ: ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപക കുടുംബാഗം പത്തനംതിട്ട കടമ്മനിട്ട ചാന്തുകാവ് പൊന്നോലിൽ ബ്രദർ കെ.വി. ഏബ്രഹാമിന്റെ സംസ്കാര ശുശ്രൂഷയോട് അനുബദ്ധിച്ചുള്ള പൊതുദർശനം ഏപ്രിൽ 7 ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ ഒർലാന്റോ ഇന്ത്യാ പെന്തക്കോസത് ദൈവസഭയിൽ (IPC Central Florida, 11551 State Rd 535, Orlando, FL 32836) നടക്കും. 8 ന് ശനിയാഴ്ച രാവിലെ 9 മുതൽ 11 വരെ ഒർലാന്റോ ഐ.പി.സി യുടെ ചുമതലയിൽ സംസ്ക്കാര ശുശ്രൂഷകൾ സഭാങ്കണത്തിൽ ആരംഭിക്കുന്നതും തുടർന്ന് 12.30ന് സഭാ സീനിയർ ശുശ്രൂഷകൻ റവ.ജേക്കബ് മാത്യൂവിന്റെ മുഖ്യ കാർമ്മികത്വത്തിലും വിവിധ സഹ ശുശ്രൂഷകന്മാരുടെ നേതൃത്വത്തിലും ഭൗതീക ശരീരം വുഡ് ലോൺ സെമിത്തേരിയിൽ (Woodlawn Funeral Home, 400 Woodlawn Cemetery Rd. Gotha, FL 34734) സംസ്ക്കരിക്കും.

 

 

ഭാര്യ: ശോശാമ്മ ഏബ്രഹാം പത്തനംതിട്ട മുളമൂട്ടിൽ മുണ്ടുകോട്ടയ്ക്കൽ കുടുംബാംഗമാണ്. പ്രവാസി മലയാളികൾക്കേവർക്കും സുപരിചിതനും വിവിധ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസുകളുടെ ദേശീയ ഭാരവാഹിയും, നോർത്തമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം മുൻ നാഷണൽ സെക്രട്ടറിയുമായ രാജു പൊന്നോലിലിന്റെ പിതാവാണ് പരേതൻ. മറ്റ്മക്കൾ: പരേതനായ ജോസ് പൊന്നോലിൽ, സാം പൊന്നോലിൽ (NY), പാസ്റ്റർ ജെയിംസ് പൊന്നോലിൽ (ഐ.പി.സി വർഷിപ്പ് സെന്റർ,ഓസ്റ്റിൻ ), ബാബു പൊന്നോലിൽ (ഫ്ളോറിഡ), മാത്യൂ പൊന്നോലിൽ (NY), മേഴ്സി തോമസ് (UK). മരുമക്കൾ: ആലീസ് ഏബ്രഹാം, മേഴ്സി സാം, കൊച്ചുമോൾ ജെയിംസ്, വത്സമ്മ ബാബു, മറിയാമ്മ ഏബ്രഹാം, പാസ്റ്റർ സാമുവേൽ തോമസ് ( മാഞ്ചസ്റ്റർ ക്രിസ്ത്യൻ അസംബ്ലി UK), സിബി ഏബ്രഹാം. റാന്നി നെല്ലിക്കമൺ ഐ.പി.സി യുടെ ആരംഭകാല അംഗവും ചാന്തുകാവ് ഐ.പി.സിയുടെ സ്ഥാപകാംഗവുമായിരുന്ന കെ.വി ഏബ്രഹാം 1988 ലാണ് കുടുംബാഗങ്ങളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തത്. ന്യുയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയിൽ അംഗമായിരുന്നു. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിൽ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പരേതൻ 1956- 58 കാലഘട്ടത്തിൽ കുമ്പനാട് ഹെബ്രോൻ ബൈബിൾ സ്കൂളിൽ വേദപടനം പൂർത്തിയാക്കുകയും സഭയുടെ സണ്ടേസ്കൂൾ അസ്സോസിയേനിൽ സജീവാംഗവും നാല് ദശാബ്ദത്തിലേറേ സണ്ടേസ്കൂൾ അദ്ധ്യാപകനുമായിരുന്നു. പൊന്നോലിൽ കെ.വി. ഏബ്രഹാമിന്റെ നിര്യാണത്തിൽ വിവിധ സഭ, സാമൂഹിക- സംഘടനാ നേതാക്കൾ, മത മേലദ്ധ്യക്ഷന്മാർ, മാധ്യമ പ്രതിനിധികൾ, പി.സി.എൻ.എ.കെ, ഐ.പി.സി ഫാമിലി കോൺഫ്രൻസ് ഭാരവാഹികൾ, കെ.പി.ഡബ്ല്യ.എഫ് ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം അറിയിച്ചു. സംസ്ക്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം http://www.ipcorlando.org/live ൽ ഉണ്ടായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More