You are Here : Home / നിര്യാതരായി

മത്തായി മാത്യുവിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച സംസ്‌ക്കാരം ശനിയാഴ്ച ഹൂസ്റ്റണില്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, March 29, 2017 12:00 hrs UTC

ഹൂസ്റ്റണ്‍: ദീര്‍ഘവര്‍ഷങ്ങളായി ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല കാവുംഭാഗം കുന്നച്ച പണിക്കര്‍ വീട്ടില്‍ മത്തായി മാത്യു(71) മാര്‍ച്ച് 27ന് തിങ്കളാഴ്ച നിര്യാതനായി. ഭാര്യ സാറാമ്മ മാത്യു പെരുമ്പാവൂര്‍ വെങ്കോല മല്യത്ത് കുടുംബാംഗമാണ്. മക്കള്‍: ബിന്ദു ഐസക്ക്(ഓസ്റ്റിന്‍), റോയി മാത്യു(ഹൂസ്റ്റണ്‍) മരുമകന്‍: ടോണി ഐസക്ക്(ഓസ്റ്റിന്‍) കൊച്ചുമക്കള്‍: അയന്‍, അലിന. സഹോദരങ്ങള്‍: പരേതയായ അമ്മിണി, കുഞ്ഞുമോള്‍-ജോയിക്കുട്ടി(ഹൂസ്റ്റണ്‍, ലീല-ബാബു(ഹൂസ്റ്റണ്‍) പൊതുദര്‍ശനം മാര്‍ച്ച് 31ന വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9വരെ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍(5810, Almeda Genoa RD, Houston, TX 77046 ) വച്ച് നടത്തപ്പെടുന്നതാണ്.

 

സംസ്‌ക്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 1ന് ശനിയാഴ്ച രാവിലെ 8.30ന് ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ ആരംഭിയ്ക്കുന്നതും തുടര്‍ന്ന് 9.30 ന് പെയര്‍ലാന്റ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമിലെ ശുശ്രൂഷയ്ക്കുശേഷം(1310, North Main Street, Pearland) സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌ക്കരിയ്ക്കുന്നതുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More