You are Here : Home / നിര്യാതരായി

കെ.ഇ. ഏബ്രഹാം (80) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, February 18, 2017 12:57 hrs UTC

ന്യൂയോര്‍ക്ക്: ദീര്‍ഘകാലമായി ന്യൂയോര്‍ക്ക് റോക്ക്‌ലാന്റ് കൗണ്ടിയിലെ ഓറഞ്ച്ബര്‍ഗില്‍ സ്ഥിരതാമസക്കാരനായിരുന്ന വടശ്ശേരിക്കര കലദിക്കാട്ടില്‍ ഏബ്രഹാം (തങ്കച്ചന്‍) ഫെബ്രുവരി 16 വ്യാഴാഴ്ച നിര്യാതനായി. വടശ്ശേരിക്കര കലദിക്കാട്ടില്‍ പരേതനായ ഈശോയുടേയും ഏലിയാമ്മയുടേയും ഇളയ മകനാണ് പരേതന്‍. കഴിഞ്ഞ 36 വര്‍ഷങ്ങളായി യോങ്കേഴ്സ് സെന്റ് തോമസ് ഇടവകാംഗമാണ്. കനകപ്പലം വടക്കേടത്ത് കുടുംബാംഗം പരേതയായ സാറാമ്മയാണ് സഹധര്‍മ്മിണി. ശവസംസ്ക്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 18 ശനിയാഴ്ച രാവിലെ 8:30 മുതല്‍ 12:00 മണിവരെ യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ (4 റിവര്‍‌വ്യൂ പ്ലേസ്, യോങ്കേഴ്സ്, ന്യൂയോര്‍ക്ക് 10702) വെച്ച് നടത്തപ്പെടും. തുടര്‍ന്ന് 1:30-ന് റോക്ക്‌ലാന്റ് സെമിത്തേരിയില്‍ (201 കിംഗ്സ് ഹൈവേ, സ്പാര്‍ക്കില്‍, ന്യൂയോര്‍ക്ക് 10976) സംസ്ക്കാരവും നടക്കും.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം 914 954 0198, സണ്ണി 917 756 4589. സെന്റ് തോമസ് പള്ളി പി.ആര്‍.ഒ. മാത്യു ജോര്‍ജ് അറിയിച്ചതാണ് ഈ വിവരങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More