You are Here : Home / നിര്യാതരായി

കെ.വി.കോശി(ജോയി) 79 നിര്യാതനായി

Text Size  

Story Dated: Saturday, July 02, 2016 11:00 hrs UTC

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: കെ.വി.കോശി(ജോയി) 79 നിര്യാതനായി. അയിരൂര്‍ കണ്ടന്‍കേരില്‍ പരേതരായ എം... വര്‍ഗീസ് ഏലിയാമ്മ വര്‍ഗീസ് ദമ്പതികളുടെ ഏഴു മക്കളില്‍ ഒരാളായിരുന്നു. സൂസമ്മ കോശിയാണ് ഭാര്യ. 1958 ല്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ജോയി ദീര്‍ഘകാലം ജീയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയില്‍ ജോലി ചെയ്തു. 1990 ല്‍ അമേരിക്കയിലെത്തിയ ജോയി വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് 2007 ല്‍ വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ബര്‍ഗന്‍ഫീല്‍ഡ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലെ സജീവ അംഗമായിരുന്നു.

 

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് തുടങ്ങിയ ആത്മീയ സാമൂഹ്യ സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍: ബിജു, ബീന, മരുമക്കള്‍: സിമി, കിഷ്. കൊച്ചുമക്കള്‍: സാറ, നേഹ, സഹോദരങ്ങള്‍: വര്‍ഗീസ് ഫിലിപ്പ്, കെ.വി. തോമസ്, കെ.വി.റെയ്ച്ചല്‍, അമ്മുക്കുട്ടി വര്‍ഗീസ്, കെ.വി. അന്നമ്മ, സാറാമ്മ വര്‍ഗീസ്.

 

പൊതു ദര്‍ശനം. ജൂലൈ 2 ശനി രാവിലെ 9 മണി മുതല്‍ 10 മണിവരെ ബര്‍ഗന്‍ഫീല്‍ഡ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, 34 ഡല്‍ഫോര്‍ഡ് അവന്യൂ, ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി 07621(St. Thomas Evangelical Church, 34 Delford Ave, Bergenfield, NJ 07621).

 

സംസ്‌ക്കാരം: ജൂലൈ 2 ശനിയാഴ്ച രാവിലെ 10 മണിക്ക് ബര്‍ഗന്‍ഫീല്‍ഡ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, 34 ഡല്‍ഫോര്‍ഡ് അവന്യൂ, ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സിയില്‍ നടക്കുന്ന ശുശ്രൂഷയെത്തുടര്‍ന്ന് പരാമസ് ജോര്‍ജ് വാഷിംഗ്ടണ്‍ സെമിത്തേരിയില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More