You are Here : Home / നിര്യാതരായി

എല്‍സി സാമുവേല്‍ ന്യുയോര്‍ക്കില്‍ നിര്യാതയായി

Text Size  

Story Dated: Saturday, July 02, 2016 03:28 hrs UTC

ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് Glen Oaks-ല്‍ താമസിക്കുന്ന (255-57, 75th Ave, Glen Oaks, NY 11004) കോട്ടയം സൗത്ത് മനോരമ കൊച്ചുപുരയില്‍ ഷിബു വര്‍ഗീസിന്റെ ഭാര്യ എല്‍സി സാമുവേല്‍ (ബേബികുട്ടി) 56, ജൂലൈ ഒന്നിന് ന്യുയോര്‍ക്കില്‍ നിര്യാതയായി. 1998-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ എല്‍സി രണ്ടായിരം മുതല്‍ North Shore Hospital, Manhasset-ല്‍ നേഴ്സിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. ജോസഫ്‌ ഏലിയാമ്മ ദമ്പതികളുടെ ആറു മക്കളില്‍ ഇളയവളായ എല്‍സി കോട്ടയം പുതുപ്പള്ളി കരോട്ടെ കുറ്റ് (ചിരട്ടെ പറമ്പില്‍) കുടുംബാംഗമാണ്. പുതുപ്പള്ളി ബ്രെദ്രന്‍ അസംബ്ളി അംഗമായിരുന്ന ഇവര്‍ അമേരിക്കയില്‍ കുടിയേറിയതു മുതല്‍ Hempstead- ലുള്ള ബ്രെദ്രന്‍ അസംബ്ളിയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

ജൂലൈ അഞ്ചിന് ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ ഗാര്‍ഡന്‍ സിറ്റി പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യുണറല്‍ ഹോമില്‍ (Park Funeral Home, 2175 Jericho Turnpike, Garden City, NY 11004) വച്ചു വേക്ക് സര്‍വീസും ആറിന് ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ 10.30 വരെ സംസ്കാര ശുശ്രൂഷകളും നടത്തുന്നതായിരിക്കും. ബ്രെദര്‍ സജീവ് വര്‍ഗീസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും. സഹോദരങ്ങള്‍: കെ. ജെ. ആണ്ട്രൂസ്, മറിയാമ്മ മനു (യൂ എസ് എ), കെ. ജെ. മാത്യൂസ് (മഹാരാഷ്ട്ര), കെ. ജെ. ജോയ്, മോളി മാത്യൂ ( ഛത്തീസ് ഗഡ്) കൂടുതല്‍ വിവരങ്ങള്‍ക്ക്: 718 810 5078.

 

വാര്‍ത്ത: ഫിലിപ്പ് മരേട്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More