You are Here : Home / നിര്യാതരായി

മന്ത്രി മാത്യു ടി. തോമസിന്റെ മാതാവ് അന്നമ്മ തോമസ് നിര്യാതയായി

Text Size  

Story Dated: Tuesday, June 28, 2016 05:46 hrs UTC

ഡാലസ്: കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ മാതാവും, മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരന്‍ മല്ലശ്ശേരി തൂമ്പുംപാട്ട് റവ. ടി. തോമസിന്റെ സഹധര്‍മ്മിണിയുമായ അന്നമ്മ തോമസ് (85) നിര്യാതയായി. മറ്റുമക്കള്‍: ഡോ. തോമസ് ടി. തോമസ് (മുത്തൂറ്റ് ആശുപത്രി, പത്തനംതിട്ട). മരുമക്കള്‍: ഡോ. ആനി ജോര്‍ജ് (തുമ്പുംപാട്ട് ക്ലിനിക്ക്, മല്ലശേരി), പ്രൊഫ. അച്ചാമ്മ അലക്‌സ് (പ്രിന്‍സിപ്പല്‍, ക്രിസ്ത്യന്‍ കോളജ്, ചെങ്ങന്നൂര്‍). സംസ്കാര ശുശ്രൂഷകള്‍ ജൂണ്‍ 28-നു ചൊവ്വാഴ്ച 2 മണിക്ക് മല്ലശേരിയിലുള്ള സ്വഭവനത്തില്‍ ആരംഭിക്കുന്നതും തുര്‍ന്ന് മല്ലശേരി പൂങ്കാവ് ബഥേല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്. പരേതയുടെ വേര്‍പാടില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് ഷാജി രാമപുരത്തിന്റെ അധ്യക്ഷതയില്‍ യോഗം കൂടി അനുശോചനം രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More