You are Here : Home / നിര്യാതരായി

സിസിലി ചാക്കോ തലച്ചെല്ലൂര്‍ ഡാലസില്‍ നിര്യാതയായി

Text Size  

Story Dated: Sunday, June 26, 2016 11:27 hrs UTC

ഷാജി രാമപുരം

 

ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂരിന്റെ മാതാവ് സിസിലി ചാക്കോ (79) ഡാലസില്‍ നിര്യാതയായി. കൈനകരി മണ്ണമ്പള്ളില്‍ കുടുംബാംഗമായ പരേത കുട്ടനാട് ചേന്നംങ്കേരി തലച്ചെല്ലൂര്‍ പരേതനായ റ്റി.ജെ. ചാക്കോയുടെ ഭാര്യമാണ്. എല്‍സി കുട്ടംപേരൂര്‍, ജാന്‍സി കുന്നപ്പള്ളി, പ്രിന്‍സി തലച്ചെല്ലൂര്‍ എന്നിവര്‍ മക്കളും, ആന്‍സി തലച്ചെല്ലൂര്‍ ഏക മരുമകളും ആണ്. 1984-ല്‍ അമേരിക്കയില്‍ പ്രവാസ ജീവിതം തുടങ്ങിയ പരേത നാട്ടിലും ഡാലസിലുമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. പൊതുദര്‍ശനം ജൂണ്‍ 26-നു ഞായറാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ( 200 S Heartz Rd,Coppell,Tx75019).

 

ഫ്യൂണറല്‍ സര്‍വീസ് ജൂണ്‍ 27-നു തിങ്കളാഴ്ച രാവിലെ 11 മണിക്ക് കരോള്‍ട്ടന്‍ സെന്റ് കാതറിന്‍- സിയെന്ന കാത്തലിക് ചര്‍ച്ചില്‍ (1705 E Peters Colony Rd, Carrollton,Tx75007) വച്ച് നടത്തപ്പെടുന്നതും തുടര്‍ന്നു സംസ്കാര ശുശ്രൂഷ കൊപ്പേല്‍ റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോം (400 freeport pkwy, coppell, tx 75019) സെമിത്തേരിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ തലച്ചെല്ലൂര്‍ (469 682 9960).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More