You are Here : Home / നിര്യാതരായി

നൈനാന്‍ തോമസ്(കുഞ്ഞുമോന്‍ 66) നിര്യാതനായി

Text Size  

Story Dated: Wednesday, February 10, 2016 12:42 hrs UTC

ഡാലസ്: തിരുവല്ലാ തടിയൂര്‍ ഓറേത്ത് കാക്കനാട്ടില്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ നൈനാന്‍ തോമസ്(കുഞ്ഞുമോന്‍ 66) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി 11 വ്യാഴം വൈകീട്ട് 3 മണിക്ക് തടിയൂര്‍ ശാലോം മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍. ദീര്‍ഘനാള്‍ പാലക്കാട് മഞ്ഞള്ളൂര്‍ എഎസ്ബി യു.പി. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന പരേതന്‍ റിട്ടയര്‍മെന്റിനുശേഷം പെന്‍ഷനേഴ്‌സ് അസോസിയേഷന്‍, സീനിയര്‍ സിറ്റിസണ്‍ ഫോറം തുടങ്ങി പത്തനംതിട്ട ജില്ലയിലെ വിവിധ സാമൂഹിക സാംസ്‌കാരിക മതസംഘടനകളില്‍ നിറ സാന്നിധ്യം ആയിരുന്നു. കോളഭാഗം ചക്കുതറ വീട്ടില്‍ അന്നമ്മ തോമസ് ആണ് സഹധര്‍മ്മിണി. ഡാലസിലെ കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ട്രഷറര്‍ ആയിരുന്ന നിബു തോമസ്(ലോക്ഹീദ് മാര്‍ട്ടിന്‍ ഏറോനോട്ടിക്‌സ്, ഫോര്‍ട്ട് വര്‍ത്ത്), നിഷ തോമസ്(ഡാലസ് ക്വസ്റ്റ് ഡൈഗനൊസ്റ്റിക് സെന്റര്‍ ഐ.റ്റി.വിഭാഗം) എന്നിവര്‍ മക്കളും, കോട്ടയം ചിറകരോട്ട് അനി ചാക്കോ(പാര്‍ക്ക്‌ലാന്‍ഡ് ഹോസ്പിറ്റല്‍ ഡാലസ്), പുതുപള്ളി സീനായില്‍ ഷെല്ലി ജയിക്കബ്(സിറ്റി ഗ്രൂപ്പ് ഐ.റ്റി. വിഭാഗം, ഡാലസ്) എന്നിവര്‍ മരുമക്കളുമാണ്. തങ്കമ്മ തമ്പി(ആനികാട്), അന്നമ്മ ജോര്‍ജ്(ഡാലസ്), പരേതനായ ജോര്‍ജ്കുട്ടി നൈനാന്‍(ഡാലസ്), ബാബു നൈനാന്‍(തടിയൂര്‍), റെജിമോന്‍ നൈനാന്‍(ഡാലസ്) എന്നിവര്‍ സഹോദരി സഹോദരന്മാര്‍ ആണ്. പരേതന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സ്, തിരുവല്ല അസോസിയേഷന്‍ ഡാലസ്, കെ.സി.ഇ.എഫ്. ഡാലസ് എന്നീ സംഘടനകള്‍ അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്നിബു തോമസ്- 011-91-9656529808

REPORT SHAJI RAMAPURAM

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.