You are Here : Home / നിര്യാതരായി

ശോശാമ്മ ജോസഫ്­ (75) ബക്‌സ് കൗണ്ടിയില്‍ നിര്യാതയായി

Text Size  

Story Dated: Monday, February 01, 2016 10:13 hrs EST

രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ

 

ബക്‌സ് കൗണ്ടി : കഴിഞ്ഞ 26 -ല്‍ പരം വര്‍ഷങ്ങളായി ബക്‌സ് കൗണ്ടിയിലെ സ്ഥിര താമസക്കാരിയും, ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗവുമായ കോന്നി, കുന്നത്തുകോയിക്കല്‍ കെ. വി. ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ്­ (75) ജനുവരി 31­ന് ബക്‌സ് കൗണ്ടിയില്‍ നിര്യാതയായി. പരേതയുടെ പൊതുദര്‍ശനം ഫെബ്രുവരി 5­ന് വെള്ളിയാഴ്ച വൈകിട്ട് 5:30 മുതല്‍ 8:30 വരെയും, സംസ്ക്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 6­ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 10:30 വരെയും ഫിലാഡല്‍ഫിയാ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ച് (1085 Camp Hill Road, Fort Washington, PA 19034) ഇടവക വികാരി റവ. റജി തോമസ്സിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടും. തുടര്‍ന്ന് മൃതദേഹം കൗണ്ടി ലൈനിലുള്ള സെന്റെ ജോണ്‍ ന്യുമാന്‍ സെമിത്തേരിയില്‍ സംസ്കരിക്കും. (3797 Coutny Line Road, Chalfont, PA 18914). ഷാജി, ഷൈനി, ഷൈല എന്നിവര്‍ മക്കളും, ലിസ്സി , പൊന്നച്ചന്‍, അനില്‍ എന്നിവര്‍ മരുമക്കളും, ശാലി , ഷാനി സ്‌നേഹ, സാറ, മെല്‍വിന്‍, മിശാല്‍ അലന്‍, അനിത എന്നിവര്‍ കൊച്ചുമക്കളുമാണ്­. വാര്‍ത്ത തയ്യാറാക്കി അറിയിച്ചത് : രാജു ശങ്കരത്തില്‍ , ഫിലാഡല്‍ഫിയ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.