You are Here : Home / നിര്യാതരായി

ദീനാമ്മ മാത്യു മേലൂട്ട് (76) ന്യൂയോര്‍ക്കില്‍ നിര്യാ­ത­യായി

Text Size  

Story Dated: Wednesday, January 27, 2016 12:12 hrs UTC

ബിജു ചെറി­യാന്‍

 

ന്യൂയോര്‍ക്ക്: കോന്നി മേലൂട്ട് പരേ­ത­നായ മത്തായി മേലൂ­ട്ടിന്റെ ഭാര്യ ദീനാമ്മ മാത്യു മേലൂട്ട് (76) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍­ഐ­ലന്റ് യൂണി­വേ­ഴ്‌സിറ്റി ഹോസ്പി­റ്റ­ലില്‍ വച്ച് ഇന്നലെ നിര്യാ­ത­യാ­യി. പരേത ദീര്‍ഘ­കാലം സ്റ്റാറ്റന്‍­ഐ­ലന്റ് സൗത്ത് ബീച്ച് സ്റ്റേറ്റ് സൈക്യാ­ട്രിക് സെന്റ­റില്‍ രജി­സ്‌ട്രേഡ് നഴ്‌സ് ആയി സേവനം അനു­ഷ്ഠി­ച്ച­ശേഷം വിശ്ര­മ­ജീ­വിതം നയി­ച്ചു­വ­രി­ക­യാ­യി­രു­ന്നു. മല­ങ്കര ആര്‍ച്ച് ഡയോ­സി­ലിലെ പ്രഥമ ഇട­വ­ക­യായ സ്റ്റാറ്റന്‍­ഐ­ലന്റ് മോര്‍ ഗ്രിഗോ­റി­യോസ് സിറി­യന്‍ ഓര്‍ത്ത­ഡോക്‌സ് ദേവ­ലായ സ്ഥാപ­കാം­ഗ­ങ്ങ­ളാ­യി­രുന്നു മത്താ­യി- ദീനാമ്മ ദമ്പ­തി­കള്‍. ടോം, അപ്പോളോ എന്നി­വര്‍ മക്ക­ളാ­ണ്. ജനു­വരി 27­-നു ബുധ­നാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ മാത്യൂസ് ഫ്യൂണ­റല്‍ ഹോമില്‍ വേക്ക് സര്‍വീ­സും, വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഫ്യൂണ­റല്‍ ഹോമിലെ സംസ്കാര ശുശ്രൂ­ഷ­കള്‍ക്കു­ശേഷം മൊറാ­വി­യല്‍ സെമി­ത്തേ­രി­യില്‍ സംസ്കാ­രവും നട­ത്തു­ന്ന­താ­ണ്. ഏവരും ഇതൊരു അറി­യി­പ്പായി സ്വീക­രി­ക്ക­ണ­മെന്നു കുടും­ബാം­ഗ­ങ്ങള്‍ക്കും ഇട­വ­ക­യ്ക്കും­വേണ്ടി വികാരി റവ.­ഫാ. രാജന്‍ പീറ്റര്‍ അറി­യി­ച്ചു. പരേ­ത­യുടെ ആക­സ്മിക വേര്‍പാ­ടില്‍ മല­ങ്കര ആര്‍ച്ച് ഡയോ­സിസ് അധി­പന്‍ ആര്‍ച്ച് ബിഷപ്പ് അഭി­വന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാ­പ്പോ­ലീത്ത അതീവ ദുഖവും അനു­ശോ­ച­നവും രേഖ­പ്പെ­ടു­ത്തി. മല­ങ്കര ആര്‍ച്ച് ഡയോ­സിസ് സെക്ര­ട്ടറി റവ.­ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലി­ശേ­രി, ട്രഷറര്‍ ചാണ്ടി തോമസ് (ഹൂ­സ്റ്റണ്‍), സിമി ജോസഫ് (ജോ­യിന്റ് ട്രഷ­റര്‍), റവ.­ഫാ. ജോര്‍ജ് ഏബ്രഹാം (മുന്‍ വികാ­രി, കൗണ്‍സില്‍ അംഗം), കൗണ്‍സില്‍ അംഗ­ങ്ങ­ളായ പി.­ഒ. ജോര്‍ജ്, ജോജി കാവ­നാല്‍, ഷെവ­ലി­യാര്‍ ഏബ്രഹാം മാത്യു, സ്റ്റാറ്റന്‍ ഐലന്റ് എക്യൂ­മെ­നി­ക്കല്‍ കൗണ്‍സില്‍ പ്രസി­ഡന്റ് റവ. മാത്യൂസ് ഏബ്ര­ഹാം, എക്യൂ­മെ­നി­ക്കല്‍ സെക്ര­ട്ടറി ക്യാപ്റ്റന്‍ രാജു ഫിലി­പ്പ്, മല­യാളി അസോ­സി­യേ­ഷന്‍ പ്രസി­ഡന്റ് സാമു­വേല്‍ കോശി കോടി­യാ­ട്ട്, കേരള സമാജം പ്രസി­ഡന്റ് ചാക്കോ മാണി (സാ­ജന്‍ പാമ്പാ­ടി) എന്നി­വര്‍ അനു­ശോ­ചി­ച്ചു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: റവ.­ഫാ. രാജന്‍ പീറ്റര്‍ (വി­കാ­രി) 718 761 5267, റവ.­ഫാ. വര്‍ഗീസ് മാലി­യില്‍ (സഹ വികാ­രി) 718 761 8673, റവ.­ഫാ. ഫൗസ്റ്റീനോ ക്വിന്റാ­നില്ല (646 530 3833), മത്തായി കീണേ­ലില്‍ (718 983 9153). ബിജു ചെറി­യാന്‍ (ന്യൂ­യോര്‍ക്ക്) അറി­യി­ച്ച­താ­ണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More