You are Here : Home / നിര്യാതരായി

സൈമണ്‍ വി. കുറ്റിഇലവുങ്കല്‍ (79) ഫിലാഡല്‍ഫിയായിയില്‍ നിര്യാതനായി

Text Size  

Story Dated: Thursday, January 07, 2016 01:20 hrs UTC

­രാജു ശങ്കരത്തില്‍­

 

ഫിലാഡല്‍ഫിയ: കഴിഞ്ഞ 30 വര്‍ഷക്കാലമായി ഫിലാഡല്‍ഫിയായിലെ സ്ഥിര താമസക്കാരനും, ഐരൂര്‍ കുരുടാമണ്ണില്‍ തടത്തില്‍ പരേതനായ സൈമണ്‍ വറുഗീസിന്റെയും ചെല്ലമ്മ വറുഗീസിന്റെയും മകനുമായ സൈമണ്‍ വി. കുറ്റിയിലവുങ്കല്‍ (79) ജനുവരി 5­ന് ഫിലാഡല്‍ഫിയായില്‍ നിര്യാതനായി . പരേതന്റെ വ്യുയിംഗ് സര്‍വീസ് വെസ്റ്റ് സ്ട്രീറ്റ് റോഡിലുള്ള സെന്റെ തോമസ്­ ഇവാന്‍ഞ്ചലിക്കല്‍ ചര്‍ച്ചില്‍ വച്ച് (785 West tSreet Road, Warminster, PA 18974). ജനുവരി 7­ ന് വ്യാഴാഴ്ച വൈകിട്ട് 6:00 മണി മുതല്‍ 8:30 വരെയും, ഫ്യൂണറല്‍ സര്‍വീസ് ജനുവരി 8­ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ 11:30 വരെയും നടത്തപ്പെടും . തുടര്‍ന്ന് മൃതദേഹം വെസ്റ്റ് കൌണ്ടി ലൈന്‍ റോഡിലുള്ള പൈന്‍ ഗ്രോവ് മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ സംസ്കരിക്കും. (1475 West Coutny Line Road, Warminster, PA 18974) ഇലവുംതിട്ട പണമെടുത്തതില്‍ കാണ്ടമ്മ സൈമണ്‍ ആണ് ഭാര്യ . ബിജു , അലക്‌സ്­ , അനി, മിനി എന്നിവര്‍ മക്കളും, ഷൈനി, മിനി, ബീന , സജി എന്നിവര്‍ മരു മക്കളും, ആല്‍വിന്‍, അമല്‍, അലീന, അല്‍മ , നെവിന്‍ , അലന്‍, ജെസ്റ്റിന്‍ എന്നിവര്‍ കൊച്ചുമക്കളും, (എല്ലാവരും അമേരിക്കയില്‍) പരേതയായ അന്നമ്മ എബ്രാഹാം, പരേതയായ ശോശാമ്മ തോമസ്­ , തോമസ്­ വറുഗീസ്, ഡെയിസ്സി കുരുവിള എന്നിവര്‍ സഹോദരങ്ങളുമാണ്­. വാര്‍ത്ത തയ്യാറാക്കി അറിയിച്ചത് : രാജു ശങ്കരത്തില്‍ , ഫിലാഡല്‍ഫിയ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More