You are Here : Home / നിര്യാതരായി

രമണി തോമസ്­ ഫിലാഡല്‍ഫിയയിയില്‍ നിര്യാതയായി

Text Size  

Story Dated: Monday, January 04, 2016 12:12 hrs UTC

രാജു ശങ്കരത്തില്‍

 

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ കാര്‍ഡോണ്‍ ഇന്‍ഡസ്ട്രീസ് ഉദ്യോഗസ്ഥനായ ശ്രീ. തോമസ്­ എബ്രാഹാമിന്റെ പത്‌നിയും, തിരുവല്ല കുറിയന്നൂര്‍ മേപ്പുറത്തു എബ്രഹാം ചാക്കോയുടെയും ശോശാമ്മ എബ്രാഹാമിന്റെയും മകളുമായ രമണി തോമസ്­ (52), ജനുവരി 2­ന് ഫിലാഡല്‍ഫിയായില്‍ നിര്യാതയായി . പരേതയുടെ വ്യൂയിങ്ങ് സര്‍വീസ് ഫിലാഡല്‍ഫിയ അണ്ട്രൂ അവന്യുവിലുള്ള സെന്റ് തോമസ്­ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് ജനുവരി 5­ന് ചൊവ്വാഴ്ച വൈകിട്ട് 6:30 മുതല്‍ 9:00 വരെയും, ഫ്യൂണറല്‍ സര്‍വീസ് ജനുവരി 6­ന് രാവിലെ 9 മണി മുതല്‍ 10:30 വരെയും നടത്തപ്പെടും . അതിനുശേഷം മൃതദേഹം ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹില്‍സ് സെമിത്തേരിയില്‍ സംസ്കരിക്കും . കാലിക്കട്ട് യുണിവേഴ്‌സിറ്റിയില്‍നിന്നും എക്കണോമിക്ക്സ്സില്‍ ബാച്ചിലര്‍ ഡിഗ്രി കരസ്ഥമാക്കിയതിനു ശേഷം, ബോംബയില്‍ ബ്ലു ഡാര്‍ട്ട് , ഫെഡ് എക്‌സ് എന്നീ ഇന്റര്‍നാഷണല്‍ കൊറിയര്‍ കമ്പനികളില്‍ ജോലി ചെയ്തതിനു ശേഷം . 1995 ­ല്‍ ദുബായില്‍ എത്തിയ രമണി, അവിടെയുള്ള പല പ്രമുഖ കാര്‍ഗോ കമ്പനികളിലും സൂപ്പര്‍ വൈസ്സറായി ജോലി ചെയ്തു. 2010­ല്‍ ഫിലാഡല്‍ഫിയയില്‍ എത്തിയ രമണി തോമസ്­, ഫിലാഡല്‍ഫിയായിലെ കോട്ട്മാന്‍ ഹെല്‍ത്ത് സെന്റെറില്‍ ജോലി ചെയ്തു വരികയായിരുന്നു . ഫിലാഡല്‍ഫിയ സെന്റെ തോമസ്­ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗമായ രമണിയുടെ നിര്യാണം ഫിലാഡല്‍ഫിയ മലയാളി സമൂഹത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കയാണ് . പ്രത്യകിച്ചും ഹെല്‍ത്ത് സെന്ററില്‍ എത്തുന്ന പ്രായമായ ഇന്ത്യാക്കാരായ രോഗികള്‍ക്ക് , അവരുടെ ആവശ്യങ്ങളറിഞ്ഞു എന്ത് സഹായവും ചെയ്യാന്‍ എപ്പോഴും സന്നദ്ധതയോടു പ്രവര്‍ത്തിക്കുന്ന ഒരു സഹോദരിയെയാണ് അവര്‍ക്ക് നഷ്ട്ടമായത് . വാര്‍ത്ത തയ്യാറാക്കി അറിയിച്ചത് : രാജു ശങ്കരത്തില്‍ , ഫിലാഡല്‍ഫിയ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More