You are Here : Home / നിര്യാതരായി

ജിഷമോള്‍ മാണി ചാലി­ക്കോ­ട്ട­യില്‍ (37) ഷിക്കാ­ഗോ­യില്‍ നിര്യാ­ത­യായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 04, 2016 12:07 hrs UTC

ഷിക്കാഗോ: എരു­മേ­ലി­, ചാലി­ക്കോ­ട്ട­യില്‍ കുടും­ബാം­ഗ­വും, ഇപ്പോള്‍ ഷിക്കാ­ഗോ­യില്‍ സ്ഥിര­താ­മ­സ­ക്കാ­ര­നു­മായ ബിജോ സി. മാണി, ചാലി­ക്കോ­ട്ട­യി­ലിന്റെ ഭാര്യ ജിഷ­മോള്‍ മാണി ചാലി­ക്കോ­ട്ട­യില്‍ (37) ഷിക്കാ­ഗോ­യില്‍ നിര്യാ­ത­യാ­യി. പരേത കൂട­ല്ലൂര്‍, എറു­കാ­ട്ടു­മ്യാ­ലില്‍ ഏഹ്രഹാം - അന്നമ്മ ദമ്പ­തി­ക­ളുടെ മക­ളാ­ണ്. ജിനോ ഏബ്രഹാം പരേ­ത­യുടെ ഏക സഹോ­ദ­ര­നാ­ണ്. മക്കള്‍: ജേക്കബ് മാണി, ജോഷ്വാ മാണി, ഐഷയാ മാണി. ബിജി. സി. മാണി (ഷി­ക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ ജന­റല്‍ സെക്ര­ട്ട­റി), ബിജു സി. മാണി, ബിനി മാണി എന്നി­വര്‍ ഭര്‍ത്തൃ­സ­ഹോ­ദ­ര­ങ്ങ­ളാ­ണ്. ജനു­വരി 5-ന് ചൊവ്വാഴ്ച ഉച്ച­ക­ഴിഞ്ഞ് 4 മണി മുതല്‍ 9 മണി വരെ ബല്‍വുഡ് സീറോ മല­ബാര്‍ കത്തീ­ഡ്രല്‍ ദേവാ­ലയ ഹാളില്‍ വച്ച് പൊതു­ദര്‍ശനം നട­ത്ത­പ്പെ­ടും. ജനു­വരി 6-ന് ബുധ­നാഴ്ച രാവിലെ 10 മണിക്ക് സീറോ മല­ബാര്‍ കത്തീ­ഡ്രല്‍ ദേവാ­ല­യ­ത്തില്‍ വിശുദ്ധ കുര്‍ബാ­ന­യ്ക്കു­ശേഷം സംസ്കാര ശുശ്രൂ­ഷ­കള്‍ ആരം­ഭി­ക്കു­ന്നതും, തുടര്‍ന്ന് നൈല്‍സി­ലുള്ള മേരി ഹില്‍ സെമി­ത്തേ­രി­യില്‍ സംസ്കാരം നട­ത്തു­ന്ന­തു­മാ­ണ്. (8600 N. Milwaukee, Niles60714). കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: ബിജി സി. മാണി (847 650 1398), റോയി കണ്ണോ­ത്തറ (630 290 8756).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More