You are Here : Home / നിര്യാതരായി

പി.സി. വര്‍ഗീസ് (കുഞ്ഞുമോന്‍-63) നിര്യാതനായി

Text Size  

Story Dated: Friday, December 04, 2015 01:32 hrs UTC

ബിജു ചെറിയാന്‍

 

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും, പ്രിയങ്ക ട്രാവല്‍സ് ഉടമയുമായ മുട്ടമ്പലം പുത്തന്‍പുരയ്ക്കല്‍ പി.സി. വര്‍ഗീസ് (കുഞ്ഞുമോന്‍ -63) നിര്യാതനായി. കോട്ടയം നഗരസഭ മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കളത്തിപ്പടി കണ്ണമ്പള്ളി കുടുംബാംഗം മറിയാമ്മ വര്‍ഗീസ് ആണ് ഭാര്യ. പ്രീജ ജയിംസ് (ന്യൂയോര്‍ക്ക്), പ്രിന്‍സി ബോബിന്‍ (കുവൈറ്റ്), പ്രീജ അനി (ഗുജറാത്ത്), പ്രിയങ്ക വര്‍ഗീസ് (ന്യൂയോര്‍ക്ക്) എന്നിവര്‍ മക്കളാണ്. സജി ജയിംസ് (ന്യൂയോര്‍ക്ക്), ബോബിന്‍ ഏബ്രഹാം (കുവൈറ്റ്), അനി വര്‍ഗീസ് (ഗുജറാത്ത്) എന്നിവര്‍ ജാമാതാക്കളും, ജോഷ്വ, ജൂലിയ, ജെയ്‌സണ്‍, ക്രിസ്‌വിന്‍, കെവിന്‍, ആരോണ്‍, ഷാരോണ്‍ എന്നിവര്‍ കൊച്ചുമക്കളുമാണ്. പരേതയായ കുഞ്ഞുമോള്‍ കക്കാട്ട് (ഇരവിനല്ലൂര്‍) എകസഹോദരിയാണ്. പരേതരായ പി.സി ചാക്കോ- ഏലിയാമ്മ എന്നിവരാണ് മാതാപിതാക്കള്‍. എം.ആര്‍.എഫ് ട്രേഡ് യൂണിയന്‍ മേഖലയിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ കുഞ്ഞുമോന്‍ കോട്ടയത്തെ ട്രാവല്‍- ടൂറിസം രംഗത്ത് കൃത്യനിഷ്ഠയുടേയും അര്‍പ്പണബോധത്തിന്റേയും പര്യായമായിരുന്നു. ആത്മീയശുശ്രൂഷയിലും വ്യക്തിമുദ്ര പതിപ്പിച്ചു. സംസ്കാരം വെള്ളിയാഴ്ച അഭിവന്ദ്യ തിരുമേനിമാരുടെ മുഖ്യകാര്‍മികത്വത്തില്‍ കോട്ടയം സെന്റ് ലാറസ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More